‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ താരമാണ് പ്രിയ വാര്യർ. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നപ്പോൾ പ്രിയ എന്ന താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒരു കണ്ണിറുക്കലിലൂടെ വൈറലായ താരമെന്ന വിശേഷണവും അതിലൂടെ പ്രിയയ്ക്ക് ലഭിച്ചു. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എന്ന ചിത്രത്തിലൂടെ പ്രിയ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രിയ അണിഞ്ഞ സൽവാറാണ് ഫാഷൻ ലോകത്ത് ട്രെൻഡിങ്ങാവുന്നത്.
ചന്ദേരി സിൽക്കിലാണ് നീല നിറത്തിലുള്ള ഈ സൽവാർ ഒരുക്കിയിരിക്കുന്നത്. സൽവാറിന്റെ അറ്റത്തായി നൽകിയിരിക്കുന്ന സിൽക്ക് നൂലു കൊണ്ടുള്ള വർക്ക് മിനിമൽ ലുക്കിനെ എൻഹാൻസ് ചെയ്യുന്നുണ്ട്. കോട്ടൻ ലൈനിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. കോട്ടൻ ബോട്ടവും, സിൽക്ക്- കോട്ടൻ ഷോളുമാണ് മറ്റു പ്രത്യേകതകൾ. പ്രിയയ്ക്ക് എത്നിക്ക് ലുക്ക് നൽകിയ സൽവാറിന്റെ വില 8250 രൂപയാണ്.
അഞ്ജലി മേനോൻെറ സംവിധാനത്തിൽ ഒരുങ്ങിയ ബാംഗ്ലൂർ ഡെയ്സിൻെറ ഹിന്ദി റീമേക്കായ ‘യാരിയാൻ 2′ ൽ പ്രിയ വേഷമിടുന്നുണ്ട്.മലയാളി താരമായ അനശ്വരയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം അഭിനയിക്കുന്ന’ലൈവ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. ‘ഒരുത്തീ’ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈവ്’.