ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലവ് സംവിധാനം ചെയ്ത ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ പ്രിയ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.ഗ്ലാമറസ് ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചത്. പർപ്പിൾ ഷെയ്‌ഡിലുള്ള ഡിസൈനർ വസ്ത്രമാണ് പ്രിയ അണിഞ്ഞിരിക്കുന്നത്. കോളറിൽ കൊടുത്തിരിക്കുന്ന റഫിൾ വർക്ക് ഒരു റിച്ച് ലുക്ക് നൽകുന്നുണ്ട്. അമൃത ലക്ഷ്മി സ്റ്റൈലിങ്ങ് നിർവഹിച്ചപ്പോൾ മേക്കപ്പ് ചെയ്‌തിരിക്കുന്നത് ശ്രീഖേശ് വാസനാണ്. മനീഷ് മാത്യൂ ആണ് ഡിസൈനർ വസ്ത്രം ഒരുക്കിയത്. ചിത്രങ്ങൾ പകർത്തിയത് അരുൺ പയ്യാടിമീതൽ.
‘ഫോർ ഇയേഴ്‌സ്’ ആണ് പ്രിയയുടെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്‌ത ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു പ്രിയയുടെ നായകൻ.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം അഭിനയിക്കുന്ന
‘ലൈവ്’ ആണ് പ്രിയയുടെ പുതിയ ചിത്രം. ‘ഒരുത്തീ’ക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈവ്’. ബംഗ്ലൂർ ഡെയ്‌സിന്റെ ഹിന്ദി റീമേക്കായ ‘യാരിയാൻ 2’ ലും പ്രിയ വേഷമിടുന്നുണ്ട്.