scorecardresearch
Latest News

ലതാ മങ്കേഷ്കറിന്റെ 7,600 പാട്ടുകളുടെ ഗ്രാമഫോൺ ശേഖരവുമായി ഒരു മ്യൂസിയം

ഇൻഡോർ സ്വദേശി സുമൻ ചൗരസ്യ എന്ന സംഗീതപ്രേമിയാണ് ‘ലതാ ദീനനാഥ് മങ്കേഷ്‌കർ ഗ്രാമഫോൺ റെക്കോർഡ് മ്യൂസിയ’ത്തിന്റെ ഉടമസ്ഥൻ

Lata Mangeshkar, Lata Mangeshkar age, Lata Mangeshkar death, Lata Deenanath Mangeshkar Gramophone Record Museum, Lata Mangeshkar songs, Lata Mangeshkar best songs, Lata Mangeshkar awards, Lata Mangeshkar tributes, Lata Mangeshkar latest news, Lata Mangeshkar last rites

ഇന്ത്യയുടെ മെലഡി ക്വീനും വാനമ്പാടിയുമായ ലതാ മങ്കേഷ്കറിന്റെ 7,600 പാട്ടുകളുടെ അപൂർവ്വ ഗ്രാമഫോൺ റെക്കോർഡ് ശേഖരവുമായി ഒരു മ്യൂസിയം. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സുമൻ ചൗരസ്യ എന്ന സംഗീതപ്രേമിയാണ് 1600 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഈ മ്യൂസിയത്തിന്റെ ഉടമസ്ഥൻ.

സുമൻ ചൗരസ്യയുടെ ഈ സ്വകാര്യ മ്യൂസിയത്തിൽ ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങളുടെ 7,600 ഗ്രാമഫോൺ റെക്കോർഡുകൾ മാത്രമല്ല, ഇതിഹാസഗായികയെ കുറിച്ചുള്ള നിരവധിയേറെ പുസ്തകങ്ങളും ചിത്രങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

1965 മുതലാണ് സുമൻ ചൗരസ്യ മങ്കേഷ്‌കർ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകൾ സൂക്ഷിക്കാൻ തുടങ്ങിയത്. ലതാ ദീനനാഥ് മങ്കേഷ്‌കർ ഗ്രാമഫോൺ റെക്കോർഡ് മ്യൂസിയം എന്നാണ് ചൗരസ്യ ഇതിഹാസഗായികയുടെ ഈ ഓർമ്മകുടീരത്തെ വിശേഷിപ്പിക്കുന്നത്.

“ലതാ ദീദി 32 ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും നിരവധി ഉപഭാഷകളിലും പാടിയിട്ടുണ്ട്. അവരുടെ പല അപൂർവ ഗാനങ്ങളും എന്റെ ശേഖരത്തിലുണ്ട്,” സുമൻ പറയുന്നു.

“ലതാ ദീദിയുടെ വിയോഗം എന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് സംഗീത പ്രേമികളെ ആഴത്തിൽ ഞെട്ടിക്കുന്നതും വിഷമിപ്പിക്കുന്നതുമാണ്. 2019ലാണ് ഞാൻ ലതാ ദീദിയെ അവസാനമായി കണ്ടത്, അതിനുശേഷം, കോവിഡ് മഹാമാരി കാരണം അവരെ നേരിൽ കാണാൻ കഴിഞ്ഞില്ല,” വേദനയോടെ സുമൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Private museum in indore 7600 gramophone records of lata mangeshkar songs