scorecardresearch
Latest News

അല്ലിമോളുടെ പിറന്നാൾ കേക്കിന്റെ വിശേഷങ്ങൾ

ഡിസ്കോ തീമിലാണ് കേക്ക് ഒരുക്കിയിരിക്കുന്നത്

അല്ലിമോളുടെ പിറന്നാൾ കേക്കിന്റെ വിശേഷങ്ങൾ

നടൻ പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃതയുടെ ഏഴാം ജന്മദിനമായിരുന്നു ഇന്നലെ. പൊതുവെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനിഷ്ടമില്ലാത്ത പൃഥ്വിയും സുപ്രിയയും പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് അല്ലിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ജന്മദിനത്തിൽ ആശംസകളറിയിച്ചവർക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള അലംകൃതയുടെ ശബ്ദസന്ദേശവും പൃഥ്വിയും സുപ്രിയയും ഷെയർ ചെയ്തിരുന്നു.

Read more: പിറന്നാൾ അടിപൊളിയായിരുന്നു; ആരാധകർക്ക് അല്ലിയുടെ ശബ്ദസന്ദേശം

ഇപ്പോഴിതാ, അല്ലിമോളുടെ പിറന്നാൾ കേക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഡിസ്കോ തീമിലാണ് പിറന്നാൾ സെലിബ്രേഷൻ ഒരുക്കങ്ങൾ എല്ലാം നടത്തിയത്, അതിനോട് ഇണങ്ങുന്ന രീതിയിലാണ് കേക്കുകളും തയ്യാറാക്കിയത്. അല്ലിയ്ക്ക് ഏറെയിഷ്ടമായ സ്ട്രോബറി ഫ്ലേവറിലാണ് കേക്ക് ഒരുക്കിയത്, സ്‌പ്രിംഗിൾസും ധാരാളമായി കേക്കിൽ ഉപയോഗിച്ചിട്ടുണ്ട്.

കൊച്ചിയിലെ പ്രമുഖ ബേക്കേഴ്സായ ‘ദ ഷുഗർ സിഫ്റ്റർ’ ആണ് രണ്ടു കേക്കുകളും ഒരുക്കിയത്.

Read more: മമ്മൂട്ടിക്കായി അമാൽ ഒരുക്കിയ കേക്ക്

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Prithviraj supriya menon daughter ally birthday cake

Best of Express