/indian-express-malayalam/media/media_files/uploads/2021/04/willaim-kate.jpg)
പത്താം വിവാഹ വാർഷികമാഘോഷിക്കുകയാണ് വില്യം രാജകുമാരനും കേറ്റ് മിഡിൽടണും. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2011 ഏപ്രിൽ 29 നാണ് ഇരുവരും വിവാഹിതരായത്. ഇന്ന് ഇരുവരുടെയും 10-ാം വിവാഹ വാർഷികമാണ്. ജീവിതത്തിലെ സന്തോഷകരമായ ഈ ദിനത്തിൽ മനോഹരമായ രണ്ടു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. കെൻസിങ്ടൺ പാലസിൽവച്ച് ഫൊട്ടോഗ്രാഫർ ക്രിസ് ഫ്ലോയിഡാണ് ചിത്രങ്ങൾ പകർത്തിയത്.
സാധാരണ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയായിരുന്നു കേറ്റ് മിഡിൽടൺ. ആദ്യമായിട്ടായിരുന്നു ബ്രിട്ടീഷ് രാജകുടുംബാംഗം സാധാരണ കുടുംബത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്. ലോകമാകമാനം ലക്ഷക്കണക്കിന് പേരാണ് വില്യം-കേറ്റ് വിവാഹം ലൈവായി കണ്ടത്.
മൂന്നു മക്കളാണ് വില്യമിനും കേറ്റിനുമുളളത്. 2013 ലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിനു പുറത്തുവച്ച് കൈക്കുഞ്ഞുമായി ഇരുവരും ഫൊട്ടോകൾക്ക് അന്ന് പോസ് ചെയ്തിരുന്നു.
2015 ലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഷാർലെറ്റ് എന്നാണ് മകൾക്ക് നൽകിയ പേര്. 2018 ലാണ് ഇരുവർക്കും മൂന്നാമത്തെ കുഞ്ഞായ ലൂയിസ് രാജകുമാരൻ ജനിച്ചത്.
ഔദ്യോഗിക വസതിയായ കെൻസിങ്ടൺ കൊട്ടാരത്തിലാണ് വില്യമും കേറ്റും മൂന്നു മക്കൾക്കൊപ്പം കഴിയുന്നത്. വിവാഹ ജീവിതം 10-ാം വർഷത്തിലേക്ക് കടക്കുമ്പോഴും ഇരുവരുടെയും സ്നേഹബന്ധത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us