ലണ്ടന്‍: ചാള്‍സ്-ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരനും യുഎസ് ചലച്ചിത്ര താരം മേഗന്‍ മാര്‍ക്കിളും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. അതിനിടയിൽ ലോകം ചുറ്റിക്കറങ്ങാൻ ഇറങ്ങിയ ഇരുവരുടേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ച് അഞ്ചുമാസം മുമ്പ് മെയ് 19നായിരുന്നു ഇരുവരുടേയും രാജകീയ വിവാഹം.

View this post on Instagram

– For the 4th day of the Royal Tour, Harry and Meghan returned to Sydney. The day started on Bondi Beach where they met a group of surfers, OneWave, to raise awareness about mental health and well-being in a totally different, fun and encouraging way. A large crowd was present to greet the Duke and the Duchess. They adopt a dress code very casual and summer, the necklaces of flowers are sublime! I love it! – Pour la 4ème journée du Royal Tour, Harry et Meghan sont retournés à Sydney. La journée a débuté sur la plage de Bondi où ils ont rencontré un groupe de surfeurs, les OneWave, dans le but de sensibiliser les personnes à propos de la santé mentale ainsi que le bien-être d’une façon totalement différente, ludique et encourageante. Une foule importante était présente pour saluer le Duc et la Duchesse. Ils adoptent un code vestimentaire très décontracté et estival, les colliers de fleurs sont sublimes! Je valide!

A post shared by Prince Harry & Meghan Markle (@harry_meghan_sussex) on

റോയല്‍ ടൂറിന് ശേഷം സിഡ്‌നിയില്‍ തിരിച്ചെത്തിയ ഇരുവരും ബോണ്ടി ബീച്ചില്‍ ഒരുകൂട്ടം സര്‍ഫേഴ്‌സിനൊപ്പം സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

View this post on Instagram

Royal baby bump alert! #MeghanMarkle is glowing.

A post shared by BB Buzz (@bbbuzzng) on

മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. രാജകുമാരനേയും രാജകുമാരിയേയും കാണാന്‍ നിരവധിപേര്‍ എത്തിയിരുന്നു. കഴുത്തില്‍ പൂമാലയണിഞ്ഞ് ലളിതമായ വസ്ത്രങ്ങളും ധരിച്ചാണ് ഇരുവരും എത്തിയത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഹാരിയുടേയും കാമുകിയായ മേഗന്‍ മര്‍ക്കിളിന്റേയും വിവാഹം. 2016ലാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം അവസാനം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

View this post on Instagram

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ