scorecardresearch

നര മറയ്ക്കാൻ മാത്രമല്ല കരുത്തുറ്റ തലമുടിയും നേടാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി

രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് തലമുടിക്ക് ദോഷം ചെയ്യും, പകരം ഇതൊരു തവണ ഉപയോഗിക്കൂ

രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് തലമുടിക്ക് ദോഷം ചെയ്യും, പകരം ഇതൊരു തവണ ഉപയോഗിക്കൂ

author-image
Lifestyle Desk
New Update
Prevent Grey Hair FI

നര മറയ്ക്കാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അകാലനരയും മുടികൊഴിച്ചിലും. രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിക്ക് കൂടുതൽ ദോഷം ചെയ്യും. ഈ പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരമായി, നമ്മുടെ അടുക്കളയിലെ താരമായ ഉലുവ ഉപയോഗിച്ച് പ്രകൃതിദത്തമായ ഹെയർ ഡൈ ഉണ്ടാക്കാവുന്നതാണ്. ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും അമിനോ ആസിഡുകളും മുടിക്ക് നിറം നൽകാനും വളർച്ചയെ സഹായിക്കാനും ഉത്തമമാണ്.

Advertisment

Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടൂ, ചുളിവുകളും പാടുകളും ഇല്ലാത്ത ചർമ്മം സ്വന്തമാക്കാം

ഉലുവ മാത്രം ഉപയോഗിച്ച് നിറം ലഭിക്കുക പ്രയാസമാണ്. അതിനാൽ, മറ്റ് പ്രകൃതിദത്ത നിറങ്ങൾ നൽകുന്ന ചേരുവകൾ കൂടി ഇതിൽ ചേർക്കാം. കറിവേപ്പില, മൈലാഞ്ചി, ഉള്ളിത്തൊലി, കരിംജീരകം എന്നിവ ഉലുവയോടൊപ്പം ചേർക്കുന്നത് മികച്ച ഫലം നൽകും.

Also Read: മുഖം തിളങ്ങും, കാപ്പിപ്പൊടിയിൽ ഇവ രണ്ടും ചേർത്തു പുരട്ടൂ

ചേരുവകൾ 

  • ഉലുവ - 1 ടേബിൾസ്പൂൺ
  • കറിവേപ്പില - ഒരു പിടി
  • വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ടേബിൾസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെക്കാം. പിറ്റേന്ന് കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കാം. മുടിക്ക് നിറം കൂട്ടാനായി ഇരുമ്പിന്റെ പാത്രത്തിൽ ഈ മിശ്രിതം കുറഞ്ഞത് 8 മണിക്കൂറെങ്കിലും വെക്കാം. 

Advertisment

Also Read: മുഖക്കുരു മുതൽ വിയർപ്പ് ദുർഗന്ധം അകറ്റുന്നതിനു വരെ, ബേക്കിംഗ് സോഡ ഇനി ഇങ്ങനെയും ഉപയോഗിക്കാം

ഉപയോഗിക്കേണ്ട വിധം

മുടി പല ഭാഗങ്ങളായി വേർതിരിച്ച്, തയ്യാറാക്കിയ മിശ്രിതം ശിരോചർമ്മത്തിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കാം. ഏകദേശം 20 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മുടിയിൽ ഇങ്ങനെ വയ്ക്കാം. വീര്യം കുറഞ്ഞ ഷാമ്പൂവോ താളിയോ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുന്നത് നരച്ച മുടിക്ക് നിറം നൽകാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉലുവയിലെ പോഷകങ്ങൾ മുടികൊഴിച്ചിൽ, താരൻ പോലുള്ള പ്രശ്‌നങ്ങൾക്കും ആശ്വാസം നൽകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പോക്കറ്റ് കാലിയാക്കുന്ന ക്രീമുകൾ വേണ്ട, മുഖക്കുരുവിന് പരിഹാരം അടുക്കളയിലുണ്ട്

Hair Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: