മേക്കപ്പ് പ്രേമികൾ എപ്പോഴും ആലോചിക്കുന്ന ഒന്നാണ് ദീർഘനേരം മേക്കപ്പ് ധരിക്കുന്നത് ചർമ്മപ്രശ്നങ്ങൾക്ക്, പ്രത്യേകിച്ച് മുഖക്കുരുവിന് കാരണമാകുമോ? എന്നത്.
ചർമ്മത്തിന്റെ ശുചിത്വക്കുറവിന്റെ ഫലമാണ് മുഖക്കുരു. മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മമുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുഖക്കുരു വിരുദ്ധ ഫേസ് വാഷ് ഉപയോഗിച്ച് കഴുകുന്നതും മുഖത്ത് ഇടയ്ക്കിടെ തൊടുന്നില്ലെന്ന് ഉറപ്പാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു, പ്രത്യേകിച്ച് പൊടി നിറഞ്ഞതും വൃത്തിയില്ലാത്തതുമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം.
മേക്കപ്പ് പ്രേമികൾ ഇതിനായി കുറച്ച് കാര്യങ്ങൾ കൂടിയെടുക്കും. മേക്കപ്പ് ധരിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മുഖക്കുരു വരാതിരിക്കാൻ ചില ചർമ്മസംരക്ഷണ നുറുങ്ങുകൾ ഡെർമറ്റോളജിസ്റ്റായ ഡോ. സു ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
ഉറങ്ങുന്നതിനു മുൻപ് മേക്കപ്പ് നീക്കം ചെയ്താൽ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. അവരുടെ ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും ശ്രദ്ധിച്ചാൽ മുഖക്കുരു ഉണ്ടാകില്ലെന്ന് ഡോ. സു പറഞ്ഞു.
മേക്കപ്പ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:
- നിങ്ങളുടെ ചർമ്മത്തിന്റെ തരവും അവസ്ഥയും അനുസരിച്ച് ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക (മിനറൽ മേക്കപ്പ് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് അനുയോജ്യമാണ്).
- ഉറങ്ങാൻ പോകുന്നതിനു മുമ്പ് കണ്ണിലെ മേക്കപ്പ് ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുക.
- മേക്കപ്പ് മൃദുവായി പുരട്ടുക.
- ഓരോ ഉപയോഗത്തിനും ശേഷം നിങ്ങളുടെ മേക്കപ്പ് ബ്രഷുകളും സ്പോഞ്ചുകളും വൃത്തിയാക്കുക.
- നിങ്ങളുടെ ചർമ്മം നന്നായി വൃത്തിയാക്കുക.