കണ്ണിന് താഴെയുള്ള സ്ഥിരമായ ഇരുണ്ട വൃത്തങ്ങൾ (ഡാർക്ക് സർക്കിൾസ്) പുരുഷന്മാരും സ്ത്രീകളും ഒരുപോലെ നേരിടുന്ന ഏറ്റവും സാധാരണമായ ചർമ്മ പ്രശ്‌നങ്ങളിൽ ഒന്നാണ്. ഉറക്കക്കുറവ്, അപര്യാപ്തമായ ഭക്ഷണക്രമം, തിരക്കുള്ള ഷെഡ്യൂളുകൾ, അല്ലെങ്കിൽ പോഷകാഹാരക്കുറവ് എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാണ് ഇതിന് കാരണം. അവ നിങ്ങളുടെ ആത്മവിശ്വാസം കെടുത്തിയേക്കാം. “ക്ലിയർ സ്കിൻ ഉള്ള ആളുകളെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ഡാർക്ക് സർക്കിൾസ് മറയ്ക്കാൻ അവർ മേക്കപ്പ് ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു,” ഡെർമറ്റോളജിസ്റ്റ് ഡോ. രശ്മി ഷെട്ടി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
ഡാർക്ക് സർക്കിൾസ് ചികിത്സിക്കുന്നതിനുമുമ്പ് അതിന്റെ കാരണം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. പോഷകാഹാരം, ഉറക്കക്കുറവ്, അലർജികൾ, ഘടനാപരമായ ഘടകങ്ങൾ എന്നിവയാകാം കാരണം. അല്ലെങ്കിൽ ഇത് ജനിതകവും ആകാം.
“യഥാർഥ കാരണം മനസ്സിലാക്കാൻ ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുന്നതാണ് നല്ലത്. എന്നാൽ അതിനിടയിൽ, നിങ്ങളുടെ ഡാർക്ക് സർക്കിളുകളെ നിയന്ത്രിക്കാനും തടയാനും കുറയ്ക്കാനും സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ, ”ഡോ.രശ്മി കൂട്ടിച്ചേർത്തു.
ചർമ്മത്തിലെ ജലാംശം
“ചർമ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും വേണ്ടി ജലാംശത്തിന് ഊന്നൽ നൽകുന്നത് പോലെ, കണ്ണിന് താഴെയുള്ള ചർമ്മം പോലും ആരോഗ്യത്തോടെ നിലനിർത്തുന്നതിന് നന്നായി ജലാംശം നൽകുകയും ഈർപ്പമുള്ളതാക്കുകയും വേണം,” ജലാംശമുള്ള ചർമ്മത്തിന് അലർജിക്കും സാധ്യത കുറവാണെന്നും ഡോ.രശ്മി പറഞ്ഞു.
അലർജികൾ
അലർജികൾ അത്ര അറിയപ്പെടാത്ത കാരണങ്ങളാണ്. പക്ഷേ കണ്ണുകൾക്ക് താഴെയുള്ള ഡാർക്ക് സർക്കിളുകൾക്ക് വളരെ സാധാരണമായ കാരണങ്ങളാണിവ. അവ കണ്ണുകൾ തിരുമ്മാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇത് കണ്ണിന് താഴെയുള്ള ചർമ്മത്തെ പ്രകോപിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ഇരുണ്ടതാക്കുകയും ചെയ്യുന്നു.
ഫില്ലറുകൾ
ഡോ. രശ്മിയുടെ അഭിപ്രായത്തിൽ, ഡാർക്ക് സർക്കിളുകളുടെ കാരണം ഘടനയുമായി ബന്ധപ്പെട്ടിരിക്കുകയും, അതായത് നിങ്ങളുടെ കണ്ണിന് താഴെയുള്ള ഭാഗത്ത് വെളിച്ചം നന്നായി പ്രതിഫലിപ്പിക്കാതെ അവിടം ഇരുണ്ടതായി കാണപ്പെടും. ഫില്ലറുകൾ ഇതിൽനിന്നു രക്ഷ നേടാനുള്ള മാർഗമാണ്. “ഫില്ലറുകൾ മാജിക് പോലെ പ്രവർത്തിക്കുന്നു. ഒരു കുത്തിവയ്പ്പു കൊണ്ട് നിങ്ങളുടെ ഡാർക്ക് സർക്കിളുകളുടെ ഏതാണ്ട് 50 ശതമാനം മാറും,” ഡോ.രശ്മി പറയുന്നു.