scorecardresearch

പട്ടുസാരിക്കൊപ്പം ബെൽറ്റ്, സ്റ്റൈലിഷായി പ്രയാഗ; ചിത്രങ്ങൾ

ഗായിക സയനോരയടക്കം നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്

പട്ടുസാരിക്കൊപ്പം ബെൽറ്റ്, സ്റ്റൈലിഷായി പ്രയാഗ; ചിത്രങ്ങൾ

മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് പ്രയാഗ. അടുത്തിടെ സൂര്യയുടെ നായികയായി തമിഴിലും പ്രയാഗ അരങ്ങേറ്റം കുറിച്ചിരുന്നു. നവരസ എന്ന ആന്തോളജി ചിത്രത്തിലായിരുന്നു സൂര്യയുടെ നായികയായി പ്രയാഗ എത്തിയത്.

ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് പ്രയാഗ. സാരിയിൽ സ്റ്റൈലിഷായ പ്രയാഗയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

മാർട്ടിൻ പീറ്ററിന്റേയും ജിജി മാർട്ടിന്റേയും മകളായ പ്രയാഗ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ ബിരുദ വിദ്യാർത്ഥിയായിരുന്നു. ‘സാഗർ ഏലിയാസ് ജാക്കി’, ‘ഉസ്താദ് ഹോട്ടൽ’ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് പ്രയാഗയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് തമിഴിൽ ‘പിശാശ്’ എന്ന സിനിമയിലും അഭിനയിച്ചു.

ഉണ്ണി മുകുന്ദൻ നായകനായ ‘ഒരു മുറൈ വന്ത് പാർത്തായ’ ആണ് പ്രയാഗ ആദ്യമായി നായികയായ ചിത്രം. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘ഫുക്രി’, ‘പോക്കിരി സൈമൺ’, ‘രാമലീല’ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ പ്രയാഗ അവതരിപ്പിച്ചിരുന്നു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലും പ്രയാഗ എത്തിയിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Prayaga martin in saree latest photos