തനതായ ഡിസൈനുകൾ കൊണ്ട് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്ന ഫാഷൻ ഡിസൈനറാണ് നടി പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയുടെ ഡിസൈനുകൾക്ക് ഏറെ ആരാധകരുണ്ട്. മഞ്ജുവാര്യർ, അഹാന, ഭാവന എന്നു തുടങ്ങി ഒട്ടേറെ സെലബ്രിറ്റികൾക്ക് വേണ്ടിയും പലപ്പോഴായി പൂർണിമ ഡ്രസ്സുകൾ ഡിസൈൻ ചെയ്തു നൽകിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മയുടെ ഡിസൈൻ അണിഞ്ഞുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്.
സ്കൂൾ ഫെയർവെൽ പാർട്ടിയിലാണ് ചുവന്ന സാരിയണിഞ്ഞ് അതിസുന്ദരിയായി പ്രാർത്ഥന എത്തിയത്. സ്കൂൾ ഫെയർവെൽ പാർട്ടിയിൽനിന്നുള്ള വീഡിയോകളും പ്രാർത്ഥന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.
നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.
Read more: കൈത്തറിയുടെ മൂല്യം പുതിയ തലമുറ അറിയണം: പൂര്‍ണിമ ഇന്ദ്രജിത്ത്
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.