എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ ഇന്ത്യയിലൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ബാഹുബലിയുട ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മഹേന്ദ്ര ബാഹുബലിയായും അമരേന്ദ്ര ബാഹുബലിയായും പ്രഭാസ് കാഴ്ചവച്ചത് ഗംഭീര പ്രകടനമായിരുന്നു. ആരാധകര്‍ക്ക് പുതിയ ട്രീറ്റുമായി എത്തുകയാണ് പ്രഭാസ്.

ഒക്ടോബര്‍ 23 എന്നത് പ്രഭാസിനും ആരാധകര്‍ക്കും മാത്രമല്ല, ‘സാഹോ’ ടീമിനു മുഴുവന്‍ വിശേഷദിനമാണ്. താരത്തിന് ഒരു വയസുകൂടി തികയുന്നു. അന്നേദിവസം ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിടാനാണ് ടീം സാഹോയുടെ തീരുമാനം. ആരാധകര്‍ക്ക് ഇരട്ടിമധുരമാണ് പിറന്നാളിന് പ്രഭാസ് നല്‍കുന്നത്. പുതിയൊരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ തരംഗമായിക്കഴിഞ്ഞു.

പിറന്നാളിനു തൊട്ടുമുമ്പൊരു സര്‍പ്രൈസാണിത്. ബാഹുബലി ഒരു കാലഘട്ടത്തിന്റെ കഥയാണെങ്കില്‍ സാഹോ ഒരു മോഡേണ്‍ ചിത്രമാണെന്ന് പ്രഭാസ് ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഥ പോലെ തന്നെ തന്റെ രൂപവും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ