ഏറ്റവും സാധാരണമായ ചർമ്മ പ്രശ്‌നങ്ങളിലൊന്നായ മുഖക്കുരു, ലിംഗഭേദമില്ലാതെ ധാരാളം ആളുകളെ ബാധിക്കുന്നു. പല കാരണങ്ങളാൽ ഇത് സംഭവിക്കാം. ഭക്ഷണത്തോടൊപ്പം ഹോർമോൺ അസന്തുലിതാവസ്ഥ, അപര്യാപ്തമായ ചർമ്മസംരക്ഷണം, സമ്മർദ്ദം, തെറ്റായ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ കാരണങ്ങളിൽ ചിലതാണ്.
“അമിതമായ സെബം, എണ്ണ, ചർമ്മത്തിലെ മൃതകോശങ്ങൾ എന്നിവ കാരണം രോമകൂപങ്ങൾ പ്ലഗ് ചെയ്യപ്പെടുമ്പോൾ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, നോഡുലാർ മുഖക്കുരു അല്ലെങ്കിൽ സിസ്റ്റ് എന്നിവ ഉണ്ടാകുന്നു. ഏത് പ്രായത്തിലും ഇത് ആരെയും ബാധിക്കാമെങ്കിലും കൗമാരക്കാരിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കിയാൽ ഇത് തടയാനാകും. എന്നിരുന്നാലും, ഹോർമോൺ വ്യതിയാനങ്ങൾ, സമ്മർദ്ദം, വൃത്തിഹീനമായ ജീവിതശൈലി എന്നിവയും മുഖക്കുരുവിന് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്,” മെഡിക്കൽ അഡ്വൈസർ എന്റോഡ് ഫാർമസ്യൂട്ടിക്കൽസ്, ഡെർമ കെയർ സ്കിൻ ക്ലിനിക്കിലെ എംബിബിഎസ്, എംഡി, ഡിവിഡി, ഡോ. ദക്ഷത താരേ പറഞ്ഞു.
ഇടയ്ക്കിടെയുള്ള മുഖക്കുരു സാധാരണമാണെങ്കിലും ആവർത്തിച്ചുള്ള വേദനാജനകമായ മുഖക്കുരുവിന്റെ മൂലകാരണം അറിയുകയും അത് പരിഹരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ, മിക്ക കാര്യങ്ങളെയും പോലെ, ഈ ചർമ്മ അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള ധാരാളം മിഥ്യധാരണകൾ ഉണ്ട്. ഇത് ഒരു പരിഹാരം തേടുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇത്തരം ചില മിഥ്യാധാരണകളെക്കുറിച്ച് ഡോ. സു ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
ടൂത്ത് പേസ്റ്റ് മുഖക്കുരു ഇല്ലാതാക്കും:
ഇത് ഒരു മിഥ്യയാണ്. വാസ്തവത്തിൽ, മുഖക്കുരുവിന്മേൽ ടൂത്ത്പേസ്റ്റ് പുരട്ടുന്നത് ചർമ്മത്തിലെ മുഖക്കുരു പാടുകൾ കൂടുതൽ ചുവപ്പിക്കുകയും, പ്രകോപിപ്പിക്കലിനും കാരണമാകുന്നു.
“വ്യത്യസ്‌ത തരത്തിലുള്ള ടൂത്ത്‌പേസ്റ്റുകളുണ്ട്, അവയിൽ ഭൂരിഭാഗവും ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. മുഖക്കുരു ചികിത്സിക്കാൻ ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുന്നതാണ് നല്ലത്, ”ഡോ. സു പറഞ്ഞു.
മുഖക്കുരു ഒരു കൗമാരപ്രശ്‌നമാണ്:
കൗമാരക്കാരിൽ മുഖക്കുരു ഉണ്ടാകുമെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. എന്നാൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ അത് ശരിയല്ല. മുഖക്കുരു ഏത് ലിംഗഭേദത്തെയും ബാധിക്കാം.
“മുഖക്കുരു കൗമാരക്കാർക്ക് മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഉണ്ടാകാം,” ഡോ സു പറഞ്ഞു. ഗർഭകാലത്തും ആർത്തവസമയത്തും മുഖക്കുരു ഉണ്ടാകുന്നത് വളരെ സാധാരണമാണ്.
ഇടയ്ക്കിടെ മുഖം കഴുകുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയാം:
എണ്ണമയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമ്മമുള്ളവരിൽ അമിതമായി വൃത്തിയാക്കാനുള്ള ആഗ്രഹം സാധാരണമാണ്, എന്നിരുന്നാലും, ദിവസം രണ്ടുതവണയിൽ കൂടുതൽ മുഖം കഴുകേണ്ട ആവശ്യമില്ലെന്നും വിദഗ്ധ പറയുന്നു. വാസ്തവത്തിൽ, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കും.
മുഖം കഴുകുമ്പോൾ വാഷ്‌ക്ലോത്തോ ഉപയോഗിക്കുന്നത് മുഖക്കുരു മായ്‌ക്കാൻ സഹായിക്കുന്നു:
നിങ്ങളുടെ മുഖം കഴുകുമ്പോൾ കൈകൊണ്ട് പിടിക്കുന്ന ഉപകരണങ്ങളോ വാഷ്‌ക്ലോത്തുകളോ ഉപയോഗിക്കുന്നത് പ്രകോപിപ്പിക്കലിനും ഘർഷണത്തിനും കാരണമാകും. അതിനാൽ, വൃത്തിയുള്ള വിരലുകൾ ഉപയോഗിച്ച് മുഖം മൃദുവായി കഴുകുന്നതാണ് നല്ലത്.
“മുഖക്കുരു സംബന്ധിച്ച് നിരവധി മിഥ്യാധാരണകളുണ്ട്. ഇത് സ്ത്രീകളിലോ കൗമാരക്കാരിലോ മാത്രമല്ല, പുരുഷന്മാരിലും സംഭവിക്കാം. കൂടാതെ, മധുരപലഹാരങ്ങളും ചോക്ലേറ്റുകളും കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുമെന്ന് ആളുകൾ കരുതുന്നു, പക്ഷേ അത് ശരിയല്ല. മുഖക്കുരുവിന്റെ പ്രധാന കാരണം സമ്മർദ്ദമാണ്. പല അവസരത്തിലും മുഖക്കുരു തനിയെ മാറുമെന്ന് ഓർക്കുക,”ഡോ. ദക്ഷത കൂട്ടിച്ചേർത്തു.
മുഖക്കുരുവിന് ഏറ്റവും മികച്ച പ്രതിവിധി ഏതാണ്?
യുവാക്കൾക്കും കൗമാരക്കാർക്കും ഇടയിൽ മുഖക്കുരു വളരെ സാധാരണമാണ്. അത് അമിതമായ അളവിൽ ഉണ്ടാകുന്നതുവരെ ഗുരുതരമായ ആശങ്കയല്ല. മുഖക്കുരു ഒഴിവാക്കാൻ ആളുകൾക്ക് ഈ പരിഹാരങ്ങൾ പരീക്ഷിക്കാം:
- സൂര്യനിൽ നിന്ന് സ്വയം പരിരക്ഷിക്കുക.
- ഇത്തരം ചർമ്മപ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെങ്കിൽ സൺസ്‌ക്രീൻ ഉപയോഗിക്കുകയോ മുഖം മറയ്ക്കുകയോ ചെയ്യുക.
- മുഖക്കുരു ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.
- ഒരു മൃദുവായ ക്ലെൻസർ ഉപയോഗിച്ച് വൃത്തിയാക്കുക. നിങ്ങളുടെ പതിവ് ജീവിതശൈലിയിൽ ശുചിത്വം പാലിക്കുക.