scorecardresearch

പൂർണിമ ഡിസൈൻ ചെയ്ത പത്മാവതി കി സാരിയുടെ വില അറിയാമോ?

കറുവപ്പട്ട-തവിട്ട് നിറത്തിലുള്ള ബനാറസി സിൽവർ ബോർഡറിലുള്ള സാരിയാണിത്

പൂർണിമ ഡിസൈൻ ചെയ്ത പത്മാവതി കി സാരിയുടെ വില അറിയാമോ?

മലയാള സിനിമയിൽ വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തി. പൂർണിമയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ‘തുറമുഖ’മാണ്. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിക്കുന്നത്.

ഫാഷന്‍ ഡിസൈര്‍ കൂടിയായ പൂര്‍ണിമ ഓണത്തിനു വിപണിയിലിറക്കിയ ‘ നെല്ല്’ സാരി സെറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. നടിമാരായ അഹാന, സാനിയ, സംയുക്ത മേനോന്‍ എന്നിവര്‍ ഈ വസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. താരം ഡിസൈൻ ചെയ്ത പത്മാവതി കി സാരിയാണ് ഏറെ ശ്രദ്ധ നേടുന്നത്.

കറുവപ്പട്ട-തവിട്ട് നിറത്തിലുള്ള ബനാറസി സിൽവർ ബോർഡറിലുള്ള സാരിയാണിത്. 15,000 രൂപയാണ് ഈ സാരിയുടെ വില.

poornima indrajith, designer, ie malayalam

ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു പൂർണിമയുടെ അരങ്ങേറ്റം. പിന്നീട് മോഡലിംഗിൽ തിളങ്ങിയ പൂർണിമ കോലങ്ങൾ എന്ന തമിഴ് സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് വീണ്ടുമെത്തിയത്. പിന്നീട് ഓർമ്മക്കുയിൽ, സ്ത്രീ ഒരു സാന്ത്വനം, പെയ്തൊഴിയാതെ, നിഴലുകൾ എന്നു തുടങ്ങി നിരവധി സീരിയലുകളിലൂടെ പൂർണിമ ശ്രദ്ധ നേടി. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി, വൈറസ് എന്നിവയാണ് പൂർണിമയുടെ പ്രധാന ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Poornima indrajith padmavati ki saree price