മുത്തശ്ശിയെ ഓർമിപ്പിക്കുന്ന സാരികൾ; പൂർണിമ പറയുന്നു

പ്രിയപ്പെട്ടൊരു സാരിയോർമ്മയുമായി പൂർണിമ

Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Poornima indrajith photos, Poornima indrajith saree photos, Poornima Indrajith saree photos

സാരിയോട് സ്ത്രീകൾക്ക് ഒരു പ്രത്യേക അടുപ്പം തന്നെയുണ്ട്. അതുകൊണ്ടാവാം ആഘോഷനാളുകളിലും വിവാഹവേദികളിലുമെല്ലാം സാരി താരമാവുന്നത്. ലോകത്തിന്റെ ഏതു കോണിലായാലും ജാതിമതഭേദമില്ലാതെ വിശേഷാവസരങ്ങളിൽ കേരള സാരി അണിയാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ.

വാർഡ്രോബിലെ സാരികൾ എടുത്തു പരിശോധിച്ചാൽ ഓരോ സാരിയ്ക്കും പറയാൻ ഒരുപാട് കഥകൾ കാണും, പ്രിയപ്പെട്ടവർ സമ്മാനമായി തന്നതോ ആശിച്ചുനോറ്റു സ്വന്തമാക്കിയതോ പ്രിയപ്പെട്ട ഓർമയുമായി ബന്ധപ്പെട്ടതോ ഒക്കെയാവാം ഓരോ സാരിയും. മുത്തശ്ശിയുടെ ഓർമകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സാരിയോർമ്മ പങ്കുവയ്ക്കുകയാണ് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്.

തമിഴ് നാട്ടിലെ പരമ്പരാഗതമായ കോട്ടൺ നെയ്ത്ത് സാരി പരിചയപ്പെടുത്തുകയാണ് പൂർണിമ. “ഇതാണ് സുങ്കുടി സാരി. തമിഴ്നാട്ടിലെ ചിന്നൽപ്പട്ടി ഗ്രാമത്തിലെ നെയ്ത്തുകാർ നെയ്യുന്ന പരമ്പരാഗതമായ കോട്ടൺ സാരി. എന്റെ മുത്തശ്ശി പതിവായി ഉപയോഗിച്ചുകൊണ്ടിരുന്നത് ഇത്തരം സാരികളായിരുന്നു. 12 വർഷം മുൻപ് ഏതാണ്ട് ഇതേ സമയത്താണ് എനിക്കവരെ നഷ്ടപ്പെടുന്നത്,” പൂർണിമ കുറിക്കുന്നു.

താനൊരു സാരിപ്രേമിയാണെന്ന് മുൻപും പല തവണ പൂർണിമ വ്യക്തമാക്കിയിട്ടുള്ളതാണ്. സ്വന്തം ഡിസൈനുകൾക്ക് ഒപ്പം തന്നെ പഴയകാലത്തു നിന്നുള്ള പ്രിയപ്പെട്ട സാരികളും സൂക്ഷിച്ചുവെയ്ക്കുന്ന ആളാണ് താനെന്നാണ് പൂർണിമ പറയുന്നത്.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

Read more: കൈത്തറിയുടെ മൂല്യം പുതിയ തലമുറ അറിയണം: പൂര്‍ണിമ ഇന്ദ്രജിത്ത്

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith in sungudi sarees

Next Story
Happy Onam 2021 Wishes Images, Quotes, Messages, SMS, Greetings, Wallpaper, Photos, Pics: ഓണാശംസകൾ നേരാംonam, onam 2021, happy onam, ഹാപ്പി ഓണം, happy onam wishes, ഓണാശംസകൾ, onam greetings, happy onam greetings, ഓണാശംസ കാർഡുകൾ, happy onam wishes, happy onam wishes images, onam greetings, happy onam quotes, happy onam messages, happy onam photos, ഓണം, ഓണം 2021, traditional onam recipes, ഓണസദ്യ, onam recipes, onam sandya, ഓണം വിഭവങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com