ലോക്ക്ഡൗൺ താരങ്ങൾക്കു മാത്രമല്ല, അവരുടെ മക്കൾക്കും പാചക പരീക്ഷണത്തിനുളള കാലമാണ്. റെയിൻബോ വാനില കേക്ക് തയ്യാറാക്കി സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയിരിക്കുകയാണ് താരപുത്രി നക്ഷത്ര. ഇന്ദ്രജിത്-പൂർണിമ ദമ്പതികളുടെ ഇളയ മകളാണ് നക്ഷത്ര ഇന്ദ്രജിത്ത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ കേക്ക് തയ്യാറാക്കുന്ന വീഡിയോ നക്ഷത്ര പങ്കുവച്ചിട്ടുണ്ട്.

Read Also: ഞാൻ പ്രതീക്ഷിച്ചതിലധികം അതെന്റെ ജീവിതം മാറ്റി മറിച്ചു; പൂർണിമ പറയുന്നു

കേക്ക് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങളൾ എന്തൊക്കെയെന്ന് വിവരിച്ചു കൊണ്ടാണ് നക്ഷത്രയുടെ വീഡിയോ തുടങ്ങുന്നത്. ഇടയ്ക്ക് ചേച്ചി പ്രാർഥനയും വീഡിയോയിൽ കടന്നുകൂടുന്നു. കേക്ക് തയ്യാറാക്കാനും അവസാനം ചില മിനുക്കു പണികൾ നടത്താനും പ്രാർഥന അനിയത്തിയെ സഹായിക്കുന്നുമുണ്ട്. വീഡിയോയിൽ ഇടയ്ക്ക് പൂർണിമയെയും കാണാം. കേക്ക് ഉണ്ടാക്കാൻ തുടങ്ങിയ മകളെ രണ്ടു മണിക്കൂറായി കാണാഞ്ഞിട്ടും ഭക്ഷണവുമായി പൂർണിമ തിരക്കി എത്തുന്നുമുണ്ട്. അമ്മയും മക്കളും ഒന്നിച്ചുളള വീഡിയോ ഷൂട്ട് ചെയ്തത് ഇന്ദ്രജിത്താണോയെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.

പ്രാർഥന, നക്ഷത്ര എന്നീ രണ്ടു മക്കളാണ് ഇന്ദ്രജിത്-പൂർണിമ ദന്പതികൾക്ക്. പാട്ടുകാരി കൂടിയാണ് പ്രാർഥന. ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ലാലേട്ട എന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. ചിത്രത്തിന്റെ പ്രചാരണ സമയത്ത് മകൾ സ്റ്റേജിൽ ഈ ഗാനം ആലപിക്കുമ്പോൾ ഏറെ അഭിമാനത്തോടെയായിരുന്നു പൂർണിമ ആ കാഴ്ച കണ്ടു നിന്നത്.

അടുത്തിടെ അമ്മയ്ക്കായി പ്രാർഥന പാടിയ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ബാദൽ ഓർ ബിജ്‌ലി’ എന്ന പാക്കിസ്ഥാനി ചിത്രത്തിൽ (1973) ഫയാസ് ഹാഷ്മി സംഗീത സംവിധാനം ചെയ്ത് ഫരീദ ഖാനും പാടിയ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനമാണ് പ്രാർഥന തന്റെ അമ്മയ്ക്ക് വേണ്ടിയാണ് പാടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook