/indian-express-malayalam/media/media_files/2026/01/12/pongal-2026-fi-2026-01-12-11-17-29.jpg)
Pongal 2026: പൊങ്കൽ 2026 | ചിത്രം: ഫ്രീപിക്
തമിഴ് ജനതയുടെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമാണ് പൊങ്കൽ. പ്രകൃതിയോടും സൂര്യദേവനോടും കന്നുകാലികളോടും നന്ദി പ്രകാശിപ്പിക്കുന്ന ഈ വിളവെടുപ്പ് ഉത്സവം തമിഴ് മാസമയ 'തൈ' ഒന്നിനാണ് ആരംഭിക്കുന്നത്. 2026-ൽ പൊങ്കൽ ആഘോഷങ്ങൾ ജനുവരി 13-ന് ആരംഭിച്ച് ജനുവരി 16-ന് സമാപിക്കുന്നു. പ്രധാന ദിവസമായ തൈ പൊങ്കൽ ജനുവരി 14 ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്.
ഏകദേശം 2000 വർഷത്തിലധികം പഴക്കമുള്ള ചരിത്രമാണ് പൊങ്കൽ ആഘോഷങ്ങൾക്കുള്ളത്. ചോള-വിജയനഗര സാമ്രാജ്യ കാലഘട്ടത്തിലെ ശിലാലിഖിതങ്ങളിൽ പൊങ്കലിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. സൂര്യൻ മകരരാശിയിലേക്ക് പ്രവേശിക്കുന്ന മകരസംക്രാന്തി ദിനത്തിലാണ് പൊങ്കൽ വരുന്നത്. ഇത് തമിഴ് കലണ്ടർ പ്രകാരം സമൃദ്ധിയുടെ മാസമായ 'തൈ'യുടെ തുടക്കമാണ്. കഠിനാധ്വാനം ചെയ്ത കർഷകന് തന്റെ കൃഷിയിൽ നിന്നും ലഭിക്കുന്ന ആദ്യ വിളവ് പ്രകൃതിക്ക് സമർപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Also Read: മക്രോണി കൊണ്ടൊരു അടപായസം, 5 മിനിറ്റ് മതി
/filters:format(webp)/indian-express-malayalam/media/media_files/2026/01/12/happy-pongal-1-2026-01-12-11-23-21.jpg)
നാല് ദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്:
ഭോഗി പൊങ്കൽ: ജനുവരി 13-ന് നടക്കുന്ന ഈ ചടങ്ങിൽ പഴയ സാധനങ്ങൾ കത്തിച്ചുകളയുന്നു. ഇത് മോശമായ ചിന്തകളെ ഉപേക്ഷിച്ച് പുതിയൊരു തുടക്കത്തെ വരവേൽക്കുന്നതിന്റെ പ്രതീകമാണ്.
തൈ പൊങ്കൽ: ഉത്സവത്തിലെ ഏറ്റവും പ്രധാന ദിവസം. മുറ്റത്ത് കോലം വരച്ച്, പുതിയ മൺകലത്തിൽ അരിയും പാലും ശർക്കരയും ചേർത്ത് പൊങ്കൽ തയ്യാറാക്കുന്നു. പാൽ തിളച്ചുതൂകുമ്പോൾ കുടുംബാംഗങ്ങൾ സന്തോഷത്തോടെ "പൊങ്കലോ പൊങ്കൽ" എന്ന് വിളിക്കുന്നു.
Also Read: ആഘോഷങ്ങളിൽ തിളങ്ങാൻ ഇനി പാർലറിലേയ്ക്ക് പോകേണ്ട, കടലമാവ് ഒരു സ്പൂൺ മതി
മാട്ടു പൊങ്കൽ: കൃഷിയിൽ സഹായിക്കുന്ന കന്നുകാലികളെ ആരാധിക്കുന്ന ദിവസമാണിത്. പശുക്കളെ കുളിപ്പിച്ച് കുറിതൊട്ട് മാലയണിയിക്കുന്നു. തമിഴ്നാടിന്റെ വീരവിളയാട്ടമായ 'ജല്ലിക്കട്ട്' ഈ ദിവസമാണ് നടക്കുന്നത്.
കാണും പൊങ്കൽ: ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനും സ്നേഹം പങ്കുവെക്കുന്നതിനുമുള്ള ദിവസമാണിത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിളിച്ചോതുന്നതാണ് പൊങ്കൽ. ജാതിമത ഭേദമന്യേ ഏവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഈ ഉത്സവം സഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമാണ് പകരുന്നത്.
Read More: സൗത്തിന്ത്യൻ സ്റ്റൈലിലൊരു ശർക്കര പൊങ്കൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us