/indian-express-malayalam/media/media_files/uploads/2022/01/pongal-fi.jpg)
Pongal 2022 Wishes
മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. തൈമാസത്തിന്റെ തുടക്കത്തിലാണ് പൊങ്കൽ. നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. ഈ വർഷം ജനുവരി 14 മുതൽ 17 വരെയാണ് പൊങ്കൽ ആഘോഷം.
ബോഗി പൊങ്കലോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദിപറയുന്ന ചടങ്ങാണ് ബോഗി പൊങ്കലിൽ ആദ്യം ചെയ്യുന്നത്. ഇതിനൊപ്പം പഴയസാധനങ്ങൾ തീയിലിട്ടു കത്തിക്കുന്ന ചടങ്ങുകളും നടക്കും. രണ്ടാം ദിനമാണ് തൈപ്പൊങ്കൽ. വീട്ടുമുറ്റത്ത് വർണാഭമായ കോലം വരച്ചാണ് തൈപ്പൊങ്കലിനെ വരവേൽക്കുന്നത്. വീടിനുമുന്നിൽ അടുപ്പുകൂട്ടി പൊങ്കൽ പായസമുണ്ടാക്കുന്നത് ഈ ദിനമാണ്.
മൂന്നാം ദിനം മാട്ടുപ്പൊങ്കലാണ്. കർഷകരാണ് ഈ ദിനം ആവേശത്തോടെ ആഘോഷിക്കുന്നത്. കന്നുകാലികളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് പൂജകൾ നടത്തുന്നത് ഈ ദിവസമാണ്. മാട്ടുപൊങ്കലിനാണ് പ്രസിദ്ധമായ ‘ജല്ലിക്കെട്ട്’ നടക്കാറുള്ളത്. കാണും പൊങ്കൽ ആഘോഷത്തോടെയാണ് പൊങ്കലിന് സമാപനമാവുക. പൂപ്പൊങ്കൽ എന്നും ഇതറിയപ്പെടുന്നു. വിവിധതരം പലഹാരങ്ങളുണ്ടാക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയും ചെന്നു കാണാനുള്ള ദിവസമാണിത്. അവർക്ക് സമ്മാനങ്ങളും നൽകും.
Happy Pongal 2022 Wishes Images, Status, Quotes, Messages, Photos:
/indian-express-malayalam/media/media_files/uploads/2022/01/pongal-wishes-4.jpg)
/indian-express-malayalam/media/media_files/uploads/2022/01/pongal-wishes-1.jpg)
/indian-express-malayalam/media/media_files/uploads/2022/01/pongal-wishes-2.jpg)
/indian-express-malayalam/media/media_files/uploads/2022/01/pongal-wishes-3.jpg)
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷം കൂടിയാണ് പൊങ്കൽ. പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us