Latest News

പൊങ്കൽ വരവായി, ആവേശത്തിൽ തമിഴ് മക്കൾ

രണ്ടാം ദിനമാണ് തൈപ്പൊങ്കൽ. വീട്ടുമുറ്റത്ത് വർണാഭമായ കോലം വരച്ചാണ് തൈപ്പൊങ്കലിനെ വരവേൽക്കുന്നത്

pongal, ie malayalam

തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളിക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. തൈമാസത്തിന്റെ തുടക്കത്തിലാണ് പൊങ്കൽ. നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. ഈ വർഷം ജനുവരി 14 മുതൽ 16 വരെയാണ് പൊങ്കൽ ആഘോഷം.

ബോഗി പൊങ്കലോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. ജനുവരി 14 നാണ് ബോഗി പൊങ്കൽ. വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദിപറയുന്ന ചടങ്ങാണ് ബോഗി പൊങ്കലിൽ ആദ്യം ചെയ്യുന്നത്. അടുത്ത തവണയും നല്ല വിളവുലഭിക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നു. ഇതിനൊപ്പം പഴയസാധനങ്ങൾ തീയിലിട്ടു കത്തിക്കുന്ന ചടങ്ങുകളും നടക്കും.

രണ്ടാം ദിനമാണ് തൈപ്പൊങ്കൽ. വീട്ടുമുറ്റത്ത് വർണാഭമായ കോലം വരച്ചാണ് തൈപ്പൊങ്കലിനെ വരവേൽക്കുന്നത്. വീടിനുമുന്നിൽ അടുപ്പുകൂട്ടി പൊങ്കൽ പായസമുണ്ടാക്കുന്നത് ഈ ദിനമാണ്. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കുന്ന ചടങ്ങും ഈ ദിവസം നടക്കും. ജനുവരി 15 നാണ് ഇത്തവണത്തെ തൈപ്പൊങ്കൽ.

മൂന്നാം ദിനം മാട്ടുപ്പൊങ്കലാണ്. ജനുവരി 16 നാണ് ഇത്തവണത്തെ മാട്ടുപ്പൊങ്കൽ. കർഷകരാണ് ഈ ദിനം ആവേശത്തോടെ ആഘോഷിക്കുന്നത്. കന്നുകാലികളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് പൂജകൾ നടത്തുന്നത് ഈ ദിവസമാണ്. അലങ്കരിച്ച കന്നുകാലികളെ പിന്നെ വാദ്യഘോഷങ്ങളോടെ ഘോഷയാത്രയായി തെരുവില്‍ നടത്തും. മാട്ടുപൊങ്കലിനാണ് പ്രസിദ്ധമായ ‘ജല്ലിക്കെട്ട്’ നടക്കാറുള്ളത്.

കാണും പൊങ്കൽ ആഘോഷത്തോടെയാണ് പൊങ്കലിന് സമാപനമാവുക. പൂപ്പൊങ്കൽ എന്നും ഇതറിയപ്പെടുന്നു. വിവിധതരം പലഹാരങ്ങളുണ്ടാക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയും ചെന്നു കാണാനുള്ള ദിവസമാണിത്. അവർക്ക് സമ്മാനങ്ങളും നൽകും.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Pongal 2020 significance date and timings

Next Story
Happy New Year 2020: എന്ത് കൊണ്ട് ജനുവരി ഒന്ന് പുതുവത്സരമായി ആഘോഷിക്കപ്പെടുന്നു?happy new year, happy new year 2021, happy new year images, happy new year quotes, happy new year 2021, happy new year images, new year advance wishes, happy new year advance wishes, happy new year advance wishes images, new year advance wishes images, new year advance wishes quotes, new year advance wishes status, happy new year advance wishes, happy new year advance wishes images, happy new year advance images, happy new year images 2021, happy new year 2021 status, happy new year wishes images, happy new year quotes, happy happy new year wishes quotes, happy new year, ന്യൂഇയർ, happy new year 2021, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com