മനുഷ്യന്റെ സാമ്പത്തിക സ്ഥിതിയും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?. ഉണ്ടെന്നാണ് പഠനം പറയുന്നത്. അസ്ഥിരമായ വരുമാനം ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ദി കൊറോണറി ആർട്ടറി റിസ്ക് ഡെവലപ്മെന്റ് ഇൻ യങ് അഡൾറ്റ്സ് (CARDIA) നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. വരുമാനത്തിലെ കുറവ് ഹൃദയാഘാതം, സ്ട്രോക്സ് എന്നിവ വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ തെളിഞ്ഞത്.

ഒരാളുടെ വരുമാനവും ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നത് സംബന്ധിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ മരണത്തിന് വരെ കാരണമായേക്കാവുന്ന ഹൃദ്രോഗങ്ങൾക്ക് വരുമാനം കാരണമാകുന്നുവെന്ന് തെളിഞ്ഞു.

”ഹൃദ്രോഗങ്ങൾക്ക് വരുമാനത്തിലെ കുറവാണ് കാരണമാകുന്നതെന്ന് ഉറപ്പിച്ച് പറയാനാകില്ല. എന്നാൽ മോശം സാമ്പത്തിക സ്ഥിതി ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ശീലങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്നുണ്ട്. അമിതമായ മദ്യ ഉപയോഗം, പുകവലി തുടങ്ങിയവ അസ്ഥിരമായ വരുമാനത്തെത്തുടർന്ന് മനുഷ്യർ ശീലിക്കുന്നു,” ഫ്ലോറിഡയിലെ മിയാമി മില്ലർ സ്കൂൾ ഓഫ് മെഡിസിൻ യൂണിവേഴ്സിറ്റിയിലെ തലി എൽഫസി മീഡിയ ന്യൂസ് ദിനപത്രത്തിനോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ