പ്രണയം പൂവണിഞ്ഞ് ദമ്പതികളായതിന്റെ സന്തോഷത്തിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. മേയ് നാലിനായിരുന്നു ക്രിസ്ത്യൻ ആചാര പ്രകാരമുളള വിവാഹം. മേയ് എട്ടിനായിരുന്നു ഹിന്ദു ആചാരപ്രകാരമുളള വിവാഹം.
Pearlish Wedding: മിന്നുകെട്ടും താലികെട്ടും കഴിഞ്ഞു; ഇനി പേളിയും ശ്രീനിഷും ഒന്നാണ്
ഹിന്ദു ആചാര പ്രകാരമുളള വിവാഹ ദിനത്തിൽ സാരിയുടുത്ത് എത്തിയ പേളി മനോഹരിയായിരുന്നു. മറ്റുളളവരിൽനിന്നും വ്യത്യസ്തമായി ഇരുവരുടെയും ചിത്രം ആലേഖനം ചെയ്ത സാരിയായിരുന്നു പേളി ധരിച്ചത്. സാരിയിലും ശ്രീനിഷിനോടുളള തന്റെ പ്രണയം പറയാതെ പറയുകയായിരുന്നു പേളി.
ക്രിസ്ത്യൻ ആചാരപ്രകാരമുളള വിവാഹ ദിനത്തിൽ ഗൗണായിരുന്നു പേളി അണിഞ്ഞത്. അന്നും ശ്രീനിഷിനോടുളള തന്റെ പ്രണയം വസ്ത്രത്തിൽ പേളി എഴുതി ചേർത്തു. ‘പേളിഷ്’ എന്നെഴുതിയ വെയ്ലാണ് പേളി ഗൗണിനൊപ്പം ധരിച്ചത്.
ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ജനുവരിയിലാണ് ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നത്. ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രേക്ഷകരെ പറ്റിയ്ക്കുകയാണെന്നുമെല്ലാം ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചു. വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തുകയു ചെയ്തു.