സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. നടി, അവതാരക, വ്ലോഗർ എന്നീ നിലകളിലെല്ലാം ശ്രദ്ധേയയായ പേളിയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. കഴിഞ്ഞ ദിവസം പേളി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഫാഷൻപ്രേമികളുടെ ശ്രദ്ധ കവരുന്നത്.
വിക്ടോറിയൻ സ്റ്റൈൽ ബ്രൈഡൽ ശ്രേണിയിൽ വരുന്ന മനോഹരമായൊരു ഗൗൺ അണിഞ്ഞ് അതിസുന്ദരിയായ പേളിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ലേബൽ എമ്മിന്റെ വിക്ടോറിയൻ ഡ്രീംസ് കളക്ഷനിൽ പെടുന്ന വസ്ത്രങ്ങളാണിത്. 50,000- 1,50,000 രൂപ വരെയാണ് ഈ വസ്ത്രങ്ങൾക്ക് വിലവരുന്നത്. ഫ്ളോറൽ പാറ്റേണും ലെയ്സും പേൾസും അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ട്.





കഴിഞ്ഞ ദിവസം നടി മഡോണ സെബാസ്റ്റ്യനും വിക്ടോറിയൻ ഡ്രീംസ് കളക്ഷൻ ഡ്രസ്സുകളിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.
Read more: മോഹൻലാലിനെയും മമ്മൂട്ടിയെയും അനുകരിച്ച് പേളിയുടെ നില; വീഡിയോ