തന്‍റെ ഫിറ്റ്‌നെസ്സ്, ഡയറ്റ്‌ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍വ്വതിയുടെ മറുപടിയാണിത്‌. തനിക്കു ഏറ്റവും ഇഷ്ടം നാടന്‍ ഭക്ഷണങ്ങള്‍ ആണെന്നും വീട്ടില്‍ ഉണ്ടാക്കുന്ന ചോറും സാമ്പാറും കൈ കൊണ്ട് ഉരുട്ടി കുഴച്ചു ഉരുളകളാക്കി കഴിക്കാനാണ് ഏറ്റവും ഇഷ്ടമെന്നും പാര്‍വ്വതി പറഞ്ഞു.

Read More: ‘കേരളത്തിലെ നഴ്‍സുമാര്‍ക്കും രാജേഷ് പിളളയ്ക്കും ഈ പുരസ്കാരം ഞാന്‍ സമര്‍പ്പിക്കുന്നു’; കണ്ണു നിറഞ്ഞ് പാര്‍വ്വതി

തന്‍റെ ബോളിവുഡ് ചിത്രമായ ‘കരീബ് കരീബ് സിംഗിളി’ന്‍റെ പ്രചരണാര്‍ഥം അനുവദിച്ച അഭിമുഖങ്ങളില്‍ ഒന്നിലാണ് മലയാളത്തിന്‍റെ അഭിമാന താരം ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

പാര്‍വ്വതിയുടെ ഫിറ്റ്‌നെസ്സ് രഹസ്യങ്ങള്‍ ഇതൊക്കെയാണ്

1. ഒരു ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ്‌ തിളപ്പിച്ചാറ്റിയ വെള്ളം കുടിച്ചാണ്
2. രാവിലെ മുടങ്ങാതെ മെഡിറ്റെറ്റ് (ധ്യാനം) ചെയ്യും.
3. സ്വന്തമായി പാചകം ചെയ്യും. ഹോട്ടല്‍ ഭക്ഷണം കഴിക്കില്ല
4. സസ്യാഹാരം മാത്രമേ കഴിക്കൂ
5. രാത്രി 8.30 ക്ക് മുന്‍പ് അത്താഴം കഴിക്കാന്‍ ശ്രമിക്കും
6. അതിരാവിലെ 4.30 – 5 മണിക്ക് എഴുന്നേല്‍ക്കും

7. രാവിലെ തന്നെ വര്‍ക്ക്‌ ഔട്ട്‌ ചെയ്യും
8. കാര്‍ഡിയോ അധികം ചെയ്യാറില്ല, വെയിറ്റ് ട്രെയിനിംഗ് ഇഷ്ടമാണ്
9. യാത്ര ചെയ്യുമ്പോള്‍ സൂര്യനമസ്കാരവും പ്രാണായാമവും ചെയ്യും
10. ആഴ്ചയില്‍ മൂന്ന് നാല് ദിവസം വര്‍ക്ക്‌ ഔട്ട്‌ ചെയ്യും
11. കോഴിക്കോടന്‍ ചിപ്സ്, പഴം പൊരി എന്നിവ ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങള്‍, അവ രുചിച്ചു തന്നെ കഴിക്കും
12. വല്ലപോഴും മദ്യം കഴിക്കും. സിംഗിള്‍ മാള്‍ട്ട് ആണിഷ്ടം, അതും നീറ്റായി തന്നെ
13. സ്വന്തം ശരീരം, അതെത്ര കണ്ടു മോശപ്പെട്ടതാണെങ്കിലും അതിനെ സ്നേഹിക്കുക

ഓരോരുത്തര്‍ക്കും അവരവരുടേതായ ഒരു ‘ഫിറ്റ്‌നെസ്’ ഫോര്‍മുല ഉണ്ടെന്നും അത് കണ്ടെത്തുക എന്നുമാണ് പാര്‍വ്വതി പറയുന്നത്. ഒരാള്‍ കഴിക്കുന്ന ഭക്ഷണമോ, അവരുടെ ഡയറ്റോ വേറെ ഒരാള്‍ക്ക് ഫലവത്താകണം എന്നില്ല. നിങ്ങളുടെ ശരീരത്തിനും മനസ്സിനും ചേരുന്നത് എന്തോ അത് ചെയ്യുക.

Read More: ഐഎഫ്എഫ്ഐ: ‘ടേക്ക് ഓഫിന്’ രണ്ടാം പുരസ്കാരം; മഹേഷ് നാരായണന് പ്രത്യേക ജൂറി പുരസ്കാരം

ശരീരം ഭംഗിയാക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഉപദേശമായി പാര്‍വ്വതി പറയുന്നത് മറ്റുള്ളവര്‍ പറയുന്നത് ഒരു പരിധിയ്ക്കപ്പുറം ശ്രദ്ധിക്കാതിരിക്കൂ എന്നാണ്. ‘നിങ്ങളുടെ സന്തോഷവും സമാധാനവുമാണ് ഏറ്റവും പ്രധാനം. നിങ്ങള്‍ ഇതു കഴിക്കുന്നു എത്ര കഴിക്കുന്നു എന്ന് നോക്കി നടക്കുന്ന ആളുകളെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. അവിടെ നിന്നാകട്ടെ തുടക്കം.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ