scorecardresearch
Latest News

വേനൽക്കാലത്തെ കുട്ടികളുടെ സ്ക്രീൻ ടൈം എങ്ങനെ കുറയ്ക്കും; ആശങ്കയിലായി മാതാപിതാക്കൾ

ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവുകൾ, നല്ല ധാർമ്മികത, സാമൂഹിക പെരുമാറ്റം, മറ്റു കലാപരമായ കഴിവുകൾ തുടങ്ങിയവ ഈ വേനൽക്കാലത്ത് കുട്ടികൾ തിരഞ്ഞെടുക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു

parents, children, screen time, excessive screen time
പ്രതീകാത്മക ചിത്രം

കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നത് മിക്ക രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്. വേനൽക്കാല അവധിക്ക് സ്കൂളുകൾ പൂട്ടിയതോടെ ഈ സമയത്ത് കുട്ടികളുടെ സ്ക്രീൻ ടൈം കൂടുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ. കുട്ടികളെ മറ്റു കാര്യങ്ങളിൽ ഉൾപ്പെടുത്തി ഉപയോഗം കുറയ്ക്കാനുള്ള വഴികളാണ് അവർ നോക്കുന്നത്.

2023 മാർച്ചിൽ ആമസോണിനായി കാന്താർ നടത്തിയ സർവേയിൽ മൂന്നു മുതൽ എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളിൽ 85 ശതമാനവും കുട്ടികളുടെ സ്ക്രീൻ സമയത്തെക്കുറിച്ച് ആശങ്കാകുലരാണ്. 96 ​ശതമാനം മാതാപിതാക്കൾ, സ്ക്രീൻരഹിത പഠനവും മറ്റു രസകരമായ ആക്ടിവിറ്റികളും തിരയുന്നതായി പഠനം വെളിപ്പെടുത്തുന്നു.

“കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത് ആസ്വദിക്കാനും ആഗ്രഹിക്കുന്നു. വേനൽക്കാല അവധിക്ക് കൂടുതൽ ഒഴിവു സമയം ലഭിക്കുന്നതിനാൽ, കുട്ടികളെ മറ്റു ആക്ടിവിറ്റികളിലേക്ക് കൊണ്ടുവരിക എന്ന വലിയൊരു ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്,” കാന്തറിലെ ഇൻസൈറ്റ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് മാനേജിങ് ഡയറക്ടർ ദീപേന്ദർ റാണ അഭിപ്രായപ്പെട്ടു.

90 ശതമാനം രക്ഷിതാക്കളും അമിത സ്‌ക്രീൻ സമയം മൂലം കുട്ടികൾ ആക്ടീവ് ആകുന്നില്ലെന്ന് കരുതുന്നു. കുട്ടികൾ ഒരു ദിവസം 2 മണിക്കൂറിൽ കൂടുതൽ സ്‌ക്രീൻ സമയത്തിൽ ചെലവഴിക്കരുതെന്ന് മിക്ക രക്ഷിതാക്കളും അഭിപ്രായപ്പെട്ടെങ്കിലും, 69 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ 3 മണിക്കൂറിൽ കൂടുതൽ സ്‌ക്രീനിൽ ചിലവഴിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.

കുട്ടികളെ മറ്റു ആക്ടിവിറ്റികളിൽ ഇടപെടുത്തുന്നതിൽ 82 ശതമാനം മാതാപിതാക്കളും ആശങ്ക പ്രകടിപ്പിച്ചു. മാതാപിതാക്കൾ കുട്ടികളിലെ വിരസത കുറക്കാനും അവരുടെ പഠന ജിജ്ഞാസ വളർത്താനും പഠനം കുട്ടികൾ ആസ്വദിക്കുകയും ചെയ്യുന്ന തരത്തിലുമുള്ള തരത്തിലുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നതായി സർവേയിൽ പറയുന്നു.

ഇംഗ്ലീഷ് സംസാരിക്കുക (50%), നല്ല ധാർമ്മികതയും സാമൂഹിക പെരുമാറ്റവും (45%), നൃത്തം, പാട്ട്, സംഗീതോപകരണങ്ങൾ വായിക്കൽ തുടങ്ങിയ കലാപരിപാടികളിൽ ഏർപ്പെടുക (36%), കലയും കരകൗശലവും (32%), ബാഹ്യവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക (32%) തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളുടെ ശ്രദ്ധ തിരിയണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്.

66 ശതമാനം മാതാപിതാക്കളും അലക്സ പോലുള്ള വോയിസ് കൺട്രോൾഡ് സ്മാർട് സ്പീക്കർ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി സർവേയിൽ കണ്ടെത്തി. കുട്ടികളുടെ ജിജ്ഞാസ, ഏകാഗ്രത, ആശയവിനിമയ കഴിവുകൾ എന്നിവ പരിപോഷിപ്പിക്കാനാണിത്. അലക്‌സ പോലുള്ളവയുടെ സഹായത്തോടെ കുട്ടികളുടെ സ്‌ക്രീൻ സമയം കുറയ്ക്കാനും മറ്റു ഇന്ററാക്ടീവ് ഗെയിമുകൾ, സംഗീതം, വിദ്യാഭ്യാസപരമായ ഉള്ളടക്കം എന്നിവയുമായി കൂടുതൽ ഇടപെടാനും കഴിയുമെന്ന് 95 ശതമാനം രക്ഷിതാക്കളും കരുതുന്നു.

ഡിനോസറിന്റെ സ്പെല്ലിങ് എന്താണ്? ആകാശത്തിന് നീല നിറം വന്നതെങ്ങനെ? പോലുള്ള ചോദ്യങ്ങളാണ് പലരും അലക്സയോട് ചോദിക്കാറുള്ളതെന്ന് മാതാപിതാക്കൾ ​പറയുന്നു.

“ ട്വിങ്കിൾ ട്വിങ്കിൾ, ചന്ദനിയ, ബേബി ഷാർക്ക് തുടങ്ങിയ ഗാനങ്ങളാണ് അലക്‌സയുടെ പട്ടികയിൽ ഏറ്റവും ആവശ്യപ്പെട്ടവയായി കാണുന്നത്. അതിൽ അത്ഭുതം ഒന്നും തോന്നുന്നില്ല,” ആമസോൺ ഉപകരണങ്ങളുടെ ഇന്ത്യയുടെ ഡയറക്‌ടറും കൺട്രി മാനേജറുമായ പരാഗ് ഗുപ്ത പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Parents worry about childrens excessive screen time during vacations