ഫാസ്റ്റ് ഫുഡുകളുടെയും പ്രീമിക്സഡ് ഫുഡുകളുടെയും ജങ്ക് ഫുഡുകളുടെയും ലോകത്താണ് നമ്മൾ ജീവിക്കുന്നത്. പരസ്യങ്ങളുടെയും മറ്റും സ്വാധീനം കുട്ടികൾക്ക് ഇത്തരം ഫുഡുകളോടുള്ള അഡിക്ഷൻ വർധിപ്പിക്കാനും കാരണമാകുന്നുണ്ട്. ഇത്തരം പാനീയങ്ങളിൽ​ പലതിലും അനാരോഗ്യകരമായ നിരവധി കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഈ കെമിക്കലുകൾ പ്രത്യക്ഷവും പരോക്ഷവുമായ പലതരം ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നുണ്ട്. അവയിൽ പ്രധാനമാണ്, കുട്ടികളിലെ പൊണ്ണത്തടി പോലുള്ള അവസ്ഥകൾ.

കാർബൊണേറ്റഡ് ഡ്രിങ്കുകളിലും എനർജി ഡ്രിങ്കുകളിലുമെല്ലാം വലിയൊരളവിൽ കഫീനും ഷുഗറും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടൽ, ഹൈപ്പർ ആക്റ്റിവിറ്റി, ദന്തക്ഷയം, പല്ലു ദ്രവിക്കൽ, കഫീൻ അഡിക്ഷൻ, വിശപ്പില്ലായ്മ, ഉദരപ്രശ്നങ്ങൾ, പോഷകക്കുറവ് എന്നിവെല്ലാം ഇത്തരം പാക്കേജ്ഡ് ഫുഡുകളുടെ നിരന്തരമായ ഉപയോഗത്തിന്റെ പരിണിതഫലമായി വരാം.

കുട്ടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഘടകങ്ങളാണ് വിറ്റാമിൻ, കാൽസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ. ഇവയെല്ലാം പ്രധാനം ചെയ്യുന്ന സമീകൃതഭക്ഷണം വേണം കുട്ടികൾക്ക് നൽകാൻ. ആരോഗ്യപരമായ ഒരു ഭക്ഷണശീലം കുട്ടികളിൽ ചെറുപ്പം മുതൽ ഉണ്ടാക്കിയെടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. ഒന്നു ശ്രദ്ധ വച്ചാൽ, ആരോഗ്യകരമായ ഭക്ഷണം വീടുകളിൽ തന്നെ തയ്യാറാക്കി കുട്ടികൾക്ക് നൽകാവുന്നതേയുള്ളൂ.

ഹെൽത്തി ജ്യൂസുകളും മറ്റും തയ്യാറാക്കുമ്പോൾ കുട്ടികളെ കൂടി സഹായത്തിനു വിളിക്കാം. സീസണൽ ആയി ലഭിക്കുന്ന പഴങ്ങൾ ഉപയോഗിച്ച് ജ്യൂസുകളും ഷേയ്ക്കുകളും ഉണ്ടാക്കുന്നതെങ്ങനെയെന്ന് കുട്ടികളെയും പഠിപ്പിക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ‘ഡേറ്റ്സ് ഗോ ബനാന’ ഡ്രിങ്കാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഡേറ്റ്സ് ഗോ ബനാന റെസിപ്പി

ചേരുവകൾ
ഏത്തപ്പഴം- 1
ഈന്തപ്പഴം- 4 എണ്ണം
ടോൺഡ് പാൽ- 300 മില്ലി ഗ്രാം

തയ്യാറാക്കുന്ന രീതി

ഈന്തപ്പഴം 30 മില്ലി വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി വയ്ക്കുക.
ചെറിയ കഷ്ണങ്ങളായി മുറിച്ച ഈന്തപ്പഴവും മുറിച്ച ഏത്തപ്പഴവും പാലും മൂന്നു ഐസ് ക്യൂബും ചേർത്ത് മിക്സി ജാറിലോ ബ്ലെൻഡറിലോ അടിച്ചെടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് കുട്ടികൾക്ക് നൽകാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ