/indian-express-malayalam/media/media_files/2025/09/19/papaya-face-cream-fi-2025-09-19-16-52-24.jpg)
പപ്പായ ക്രീം
ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ അകറ്റാനും പപ്പായയോളം മറ്റൊന്നുമില്ല. വിറ്റാമിൻ സി, ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. എല്ലാ വീടുകളിലും ഇത് ലഭ്യമാണ്. അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കാവുന്നതാണ്. ടാനും പിഗ്മൻ്റേഷനും കുറച്ച് സോഫ്റ്റ് ചർമ്മം ലഭിക്കാൻ പപ്പായ ഉപയോഗിച്ച് എങ്ങനെ ഒരു നൈറ്റ് ക്രീം തയ്യാറാക്കാം എന്ന് പരിചയപ്പെടാം. ശാലിനി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്.
Also Read: കണ്ണിനു താഴെ മാത്രമല്ല കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കാനും ഈ 4 വസ്തുക്കൾ മതി
ചേരുവകൾ
- പപ്പായ- 2 ടേബിൾസ്പൂൺ
- കറ്റാർവാഴ ജെൽ- 4 ടേബിൾസ്പൂൺ
- വിറ്റാമിൻ ഇ- 1
- റോസ് വാട്ടർ- 1 ടീസ്പൂൺ
Also Read: ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്താനും മുഖകാന്തി വർധിപ്പിക്കാനും ഇത് ദിവസവും പുരട്ടൂ
തയ്യാറാക്കുന്ന വിധം
പപ്പായ ചെറിയ കഷ്ണമാക്കിയെടുക്കാം. അത് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കാം. ഇതിലേയ്ക്ക് നാല് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും, വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിച്ചതും, ഒരു ടീസ്പൂൺ റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയുള്ള ഒരു ചെറിയ പാത്രത്തിലേയ്ക്ക് ഇത് മിശ്രിതം മാറ്റി വയ്ക്കാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 15 മുതൽ 20 ദിവസവും വരെ ഉപയോഗിക്കാം. എന്തെങ്കിലും നിറ വ്യത്യാസം തോന്നിയൽ ഉപയോഗിക്കരുത്.
Also Read: 30കളിലും പൂപോലെ സോഫ്റ്റായ ചർമ്മം നേടാം, ദിവസവും ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കൂ
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകാം. ശേഷം തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം അത് പുരട്ടി തന്നെ കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ശേഷം സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്.
ഗുണങ്ങൾ
- പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈം മൃതകോശങ്ങൾ നീക്കം ചെയ്ത് ചർമ്മം തെളിച്ചമുള്ളതാകാൻ സഹായിക്കും.
- സ്ഥിരമായി ഇത് ഉപയോഗിക്കുന്നതിലൂടെ പിഗ്മൻ്റേഷൻ കുറയ്ക്കാൻ സാധിക്കും.
- ചർമ്മം ഫ്രെഷും ഹെൽത്തിയുമായിരിക്കാൻ ഇത് ഫലപ്രദമാണ്.
- കറ്റാർവാഴയും, വിറ്റാമിൻ ഇയും ചർമ്മം സോഫ്റ്റാക്കുന്നു, ഹൈഡ്രേറ്റ് ചെയ്തു നിർത്തുന്നു.
- നേർത്ത വരകളും ചുളിവുകളും അതിവേഗം കുറയ്ക്കാൻ ഈ ക്രീം സഹായകരമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്താനും മുഖകാന്തി വർധിപ്പിക്കാനും ഇത് ദിവസവും പുരട്ടൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us