Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

പനിക്കൂർക്ക കൊണ്ടൊരു ചട്നി; പരിചയപ്പെടുത്തി മുക്ത

മരുന്നായി മാത്രമല്ല, ഭക്ഷണത്തിലും പനിക്കൂർക്ക ഉൾപ്പെടുത്താം

Panikoorka Chutney, Panikoorka Chutney recipe, Mexican mint, Muktha, Muktha videos, Muktha photos, Rimi Tomy, പനിക്കൂർക്ക ചട്നി, മുക്ത, റിമി ടോമി

കുട്ടികളിലെ പനി, ചുമ, ജലദോഷം പോലുള്ള അസുഖങ്ങൾക്ക് ഗൃഹവൈദ്യമായി ഉപയോഗിക്കുന്ന, ഏറെ ഔഷധഗുണമുള്ള സസ്യമാണ് പനിക്കൂർക്ക. മരുന്നായി മാത്രമല്ല, ഭക്ഷണമായും പനിക്കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പനിക്കൂർക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒരു ചട്നി പരിചയപ്പെടുത്തുകയാണ് നടി മുക്ത. ദോശയ്ക്കും മസാല ദോശയ്ക്കുമൊപ്പം ഒപ്പം കഴിക്കാവുന്ന ഒന്നാണ് സ്വാദിഷ്ഠമായ ഈ പനിക്കൂർക്ക ചട്നി.

ചേരുവകൾ:

  • പനിക്കൂർക്ക – ഒരു കപ്പ്
  • തേങ്ങ ചിരകിയത്- കാൽ കപ്പ്
  • കട്ടിയുള്ള തൈര് – കുറച്ച്
  • പൊട്ട് കടല
  • നെയ്യ്
  • ചെറിയ ഉള്ളി
  • ഇഞ്ചി- ചെറിയ കഷ്ണം
  • മല്ലിയില
  • പച്ചമുളക്-
  • കുരുമുളക്-
  • ഉഴുന്നു പരിപ്പ്
  • കടുക്
  • വറ്റൽ മുളക്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • പനിക്കൂർക്ക ചെറുതായി കട്ട് ചെയ്യുക.
  • ഒരു പാൻ എടുത്ത് നെയ്യ് ഒഴിച്ച് അതിൽ പൊട്ടുകടല വറുത്ത് കോരുക. ശേഷം വറുത്ത പൊട്ടുകടല മിക്സി ജാറിലേക്ക് മാറ്റുക.
  • ഉഴുന്നും കുരുമുളകും വറുത്തെടുത്ത് അടുത്തും മിക്സി ജാറിലേക്ക് മാറ്റുക.
  • പാനിൽ നെയ്യ് ഒഴിച്ച പനിക്കൂർക്കയിലയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.
  • വഴറ്റി വച്ച പനിക്കൂർക്കയിലയും പൊട്ടുകടലയും ഉഴുന്നും കുരുമുളകും കുറച്ച് ചുമന്നുള്ളിയും ഇഞ്ചിയും മല്ലിയിലയും തൈരും തേങ്ങയും ഉപ്പും അൽപ്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
  • പാനിൽ എണ്ണ ഒഴിച്ച് ഈ അരപ്പ് ഒന്നു വേവിച്ചെടുക്കുക.
  • ശേഷം ഇതിലേക്ക് കടുകും വറ്റൽ മുളകും പൊട്ടിച്ച്, ചെറിയ ഉള്ളിയും വഴറ്റി ഒഴിക്കുക. ചട്നി റെഡി.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Panikoorka chutney recipe by muktha mexican mint

Next Story
മധുരമില്ല, മുട്ടയും സാലഡും ചിലപ്പോള്‍ ചിക്കനും മീനും; രാഹുലിന്റെ ഫിറ്റ്നെസ് രഹസ്യങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com