കാത്തിരുന്ന ഓസ്കർ രാവിന് സമാപനമായി. ലൊസാഞ്ചൽസിലെ ഡോൽബി തിയേറ്ററിൽ നടന്ന പുരസ്കാര ചടങ്ങിൽ മികച്ച ചിത്രമായി ‘ഗ്രീൻ ബുക്ക്’ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയത് അൽഫോൺസോ ക്വോറോൺ ആണ്. റമി മലേക്ക് മികച്ച നടനായും ഒലീവിയ കോൾമാൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാ തവണത്തേയും പോലെ ഇത്തവണയും റെഡ്കാർപെറ്റിൽ ഹോളിവുഡ് താരങ്ങളുടെ വസ്ത്ര വിസ്മയം കാണാനായി. ചിലർ ഫാഷന് പ്രചോദനമായപ്പോൾ മറ്റു ചിലർ നിരാശരാക്കി. ജെന്നിഫർ ലോപ്പസും എമീലിയ ക്ലർക്കും എമ്മ സ്റ്റോണും റെഡ്കാർപെറ്റിൽ എത്തിയത് കൈയ്യടി നേടിക്കൊണ്ടായിരുന്നു.

Amandla

Amy Adams

Brie Larson

Charlize Theron

Constance Wu

Elsie Fisher

Emilia Clarke

Emma Stone

Jennifer Lopez

Kacey Musgraves

Krysten Ritter

Lady Gaga

Linda Cardellini

Lisa Bonet

Marie Kondo

Michelle Yeoh

Molly Sims

Olivia Coleman

Regina King

Sarah Paulson

Serena Williams

zooey deschanel

ഓസ്കാർ 2019 ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ‘ഗ്രീൻ ബുക്ക്’ ആയിരുന്നു. ഏറെ സാധ്യതകളോടെ നോമിനേഷൻ ലിസ്റ്റിൽ മുന്നിട്ട് നിന്നിരുന്ന ‘റോമ'(Roma), ‘ബ്ലാക്ക് പാന്തർ'(Black Panther), ബ്ലാക്ക്‌ലാൻസ്‌മാൻ(BlacKkKlansman), ബൊഹീമിയൻ റാപ്‌സോഡി(Bohemian Rhapsody), ദ ഫേവറൈറ്റ്സ് (The Favourites), എ സ്റ്റാർ ഈസ് ബോൺ (A Star Is Born), വൈസ് (Vice) എന്നീ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് ‘ഗ്രീൻ ബുക്ക്’ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook