scorecardresearch

ഓറഞ്ചിൻ്റെ തൊലി സൂക്ഷിച്ചോളൂ, പാദങ്ങളുടെ പരിചരണത്തിനായി സ്ക്രബ് തയ്യാറാക്കാം

നിറം മങ്ങിയ വരണ്ട പാദങ്ങൾ ഇനി ഒളിച്ചു പിടിക്കേണ്ട. ഓറഞ്ചിൻ്റെ തൊലി ഉപയോഗിച്ച് ഫീറ്റ് സ്ക്രബ് തയ്യാറാക്കാം.

നിറം മങ്ങിയ വരണ്ട പാദങ്ങൾ ഇനി ഒളിച്ചു പിടിക്കേണ്ട. ഓറഞ്ചിൻ്റെ തൊലി ഉപയോഗിച്ച് ഫീറ്റ് സ്ക്രബ് തയ്യാറാക്കാം.

author-image
Lifestyle Desk
New Update
Orange peel scrub for beautiful feet

ഓറഞ്ചിൻ്റെ തൊലി ഉണക്കി പൊടിച്ചു സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്

ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങൾക്ക് പരിചരണം നൽകുന്നതു പോലെ തന്നെ പ്രധാനമാണ് പാദങ്ങളുടെ സംരക്ഷണവും. ദിവസം മുഴുവൻ നമ്മളെ താങ്ങി നിർത്തുന്ന പല വഴികളിലൂടെ സഞ്ചരിക്കുന്ന പാദങ്ങളിൽ വിയർപ്പും അഴുക്കും മൃതകോശങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ടാകാം. കൃത്യമായ പരിചരണത്തിലൂടെ അവ നീക്കം ചെയ്ത് തിളക്കമുള്ള, മൃദുലവും സുന്ദരവുമായ പാദങ്ങൾ നിങ്ങൾക്കു സ്വന്തമാക്കാം. അതിൽ തന്നെ പ്രധാനം സ്ക്രബ് ചെയ്യുക എന്നതാണ്. 

Advertisment

ഓറഞ്ച് കഴിച്ചിട്ട് ബാക്കി വന്ന തൊലി ഉണ്ടെങ്കിൽ വളരെ സിംപിളായി ഫീറ്റ് സ്ക്രബ് വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. 

ഓറഞ്ചിൻ്റെ ഗുണങ്ങൾ

വിറ്റാമിൻ സി: ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഒരു മികച്ച ആൻ്റി ഓക്സിഡൻ്റാണ്. അത് ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റുന്നു. കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നതിലൂടെ ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിക്കുന്നു. ഇത് ചുളിവുകൾ കുറച്ച് യുവത്വം തുളമ്പുന്ന ചർമ്മം നൽകുന്നു.

എക്സഫോളിയൻ്റ്:  സിട്രിക് ആസിഡ് എന്ന നാച്വറൽ എക്സ്ഫോളിയൻ്റ് ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. അത് മൃതചർമ്മം നീക്കം ചെയ്യും. ഇത് ചർമ്മം മൃദുവും തിളക്കവുമുള്ളതാക്കുന്നു.

Advertisment

ഈർപ്പം: ധാരാളം ജലാംശം ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം അമിതമായി വരണ്ടു പോകുന്നത് തടയുന്നു.

Orange peel scrub for beautiful feet
ഓറഞ്ചിൻ്റെ തൊലിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്

ഓറഞ്ച് ഫീറ്റ് സ്ക്രബ്

ചേരുവകൾ

  • ഓറഞ്ച് തൊലി- 1 കപ്പ്
  • പഞ്ചസാര പൊടിച്ചത്- 1/2 കപ്പ്
  • വെളിച്ചെണ്ണ- 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

ഓറഞ്ചിൻ്റെ തൊലി നന്നായി ഉണക്കി പൊടിച്ചെടുക്കാം. അതിൽ നിന്നിം ഒരു കപ്പെടത്ത് അര കപ്പ് പഞ്ചസാര കൂടി ചേർക്കാം. ഇതിലേയ്ക്ക് കാൽ കപ്പ് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയുള്ള നനവില്ലാത്ത് ഒരു പാത്രത്തിൽ ഇത് സൂക്ഷിക്കാവുന്നതാണ്. 

ഉപയോഗിക്കേണ്ട വിധം

പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകി നനവില്ലാതെ തുടച്ചെടുക്കാം. ഓറഞ്ചി സ്ക്രബിൽ നിന്നും അൽപം എടുത്ത് പാദങ്ങളിൽ പുരട്ടി മൃദുവായി 10 മിനിറ്റ് മസജ് ചെയ്യാം. കട്ടിയുള്ള ഭാഗങ്ങങ്ങളിൽ ശ്രദ്ധ കൊടുക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ശേഷം ഒരു ഫൂട് ക്രീം പുരട്ടാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ശരിയായ ഫലം നൽകും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: