scorecardresearch

ഓറഞ്ച് തൊലി വലിച്ചെറിയല്ലേ...ഉപയോഗങ്ങൾ അനവധിയാണ്

ഓറഞ്ച് കഴിച്ചാൽ ഇനി തൊലി വെറുതെ കളയേണ്ട, ഉണക്കി പൊടിച്ചെടുത്തോളൂ. ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാം

ഓറഞ്ച് കഴിച്ചാൽ ഇനി തൊലി വെറുതെ കളയേണ്ട, ഉണക്കി പൊടിച്ചെടുത്തോളൂ. ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാം

author-image
Lifestyle Desk
New Update
Face Pack Using Orange Peel For Glowing Skin

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച് | ചിത്രം: ഫ്രീപിക്

ചർമ്മത്തിലെ പാടുകൾ, മുഖക്കുരു എന്നിവ അകറ്റാൻ എല്ലായിപ്പോഴും ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട കാര്യമില്ല. പാർലറിൽ കിട്ടുന്ന അതേ ഫെയ്സ്മാസ്ക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം. അതിൽ ഒന്നാണ് ഓറഞ്ച് മാസ്ക്.

Advertisment

ആരോഗ്യത്തിന് എന്നതു പോലെ തന്നെ ചർമ്മ സൗന്ദര്യത്തിനും ഇതിൻ്റെ തൊലി ഏറെ ഗുണപ്രദമാണ്. മുഖത്തെ ചുളിവുകളും, മുഖക്കുരുവും, കറുത്തപാടുകളും നീക്കെ ചെയ്യുന്നതിനും, എണ്ണമയമുള്ള ചർമ്മത്തിനും ഓറഞ്ചിൻ്റെ തൊലി ഫലപ്രദമാണ്. 

സിട്രസ് വിഭാഗത്തിൽ പെടുന്ന പഴമാണ് ഓറഞ്ച്. അതിനാൽ ധാരാളം വിറ്റാമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ സംരക്ഷിക്കാനും, അവയെ ആരോഗ്യത്തോടെ നിലനിർത്താനും വിറ്റാമിൻ സി സഹായിക്കുന്നു. ആൻ്റിഓക്സിഡൻ്റുകളുടേയും നാരുകളുടെയും സ്രോതസ്സാണ് ഓറഞ്ച്. അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ എന്നിവ പ്രതിരോധിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. 

ചർമ്മത്തിനു മാത്രമല്ല പല്ലിനും ശരീരഭാരത്തിനും ഇത് ഒരു മികച്ച പ്രതിവിധിയാണ്.

Advertisment

പല്ലിലെ കറ അകറ്റാൻ

മഞ്ഞ പല്ലുകൾക്ക് വിടപറയാം. കറ അകറ്റാൻ ഓറഞ്ച് തൊലി മികച്ചതാണ്. തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് രണ്ട് മിനിറ്റ് ഉരച്ചൽ മതിയാകും. ദിവസവും രണ്ട് തവണയെങ്കിലും ഇത് ചെയ്യാം. 

കൊളസ്ട്രോൾ കുറയ്ക്കാം

ലോ ഡെൻസിറ്റി പിലോപ്രോട്ടീൻസ് അഥവ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഓറഞ്ചിൻ്റെ തൊലി ഉണക്കി സൂക്ഷിച്ച് ഉഫയോഗിക്കാം. ഓറഞ്ച് ചായ തയ്യാറാക്കി കുടിക്കുന്നത് ഉത്തമമാണ്. 

ടാനും കറുത്തപാടുകളും അകറ്റാം

ഓറഞ്ചിൻ്റെ തൊലി ഉണക്കി പൊടിച്ചു സൂക്ഷിക്കാം. ഇത് ഫേഷ്യൽ പൗഡറായി ഉപയോഗിക്കാം. ഇതിൽ രണ്ട് സ്പൂൺ എടുത്ത് അതേ അളവിൽ തൈരും ഒരു ടീസ്പൂൺ തേനും ചേർത്തളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം. 

Skin Care Using Orange Peel
ഓറഞ്ചി തൊലി ഉണക്കി പൊടിച്ച് സൂക്ഷിച്ചാൽ മതി | ചിത്രം: ഫ്രീപിക്

ശരീരഭാരം കുറയ്ക്കാം

തിളപ്പിച്ചെടുത്ത ഒരു ഗ്ലാസ് വെള്ളത്തിലേയ്ക്ക് ഒരു സ്പൂൺ​ ഓറഞ്ച് തൊലി പൊടിച്ചതു ചേർക്കാം. ഇതിലേയ്ക്ക് അൽപം തേൻ ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇത് ശരീരഭാര നിയന്ത്രണത്തിന് ഗുണകരമായേക്കും. 

എയർ ഫ്രഷ്നർ

ഓറഞ്ച് മണം ഊന്മേഷം നൽകുന്നതാണ്. അതുപയോഗിച്ച് എയർ ഫ്രഷ്നർ തയ്യാറാക്കാം. ഒരു ഓറഞ്ചിൻ്റെ തൊലി, ഒരു കഷ്ണം നാരങ്ങയുടെ നീര്, ഒരുകഷ്ണം കറുവാപ്പട്ട എന്നവ ചേർത്ത് രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കാം. ഇത് ചൂടാറിയതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

orange skin Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: