പിറന്നാൾ ആഘോഷങ്ങളിലെ മിന്നും താരങ്ങളാണ് കേക്കുകൾ. കൗതുകം ഒളിപ്പിച്ചുവച്ച കസ്റ്റമെയ്ഡ് കേക്കുകൾക്ക് ഏറെ ഫാൻസുണ്ട്. ഇപ്പോഴിതാ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് വേണ്ടി പ്രിയപ്പെട്ടവർ ഒരുക്കിയ പിറന്നാൾ കേക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.


ഉമ്മൻചാണ്ടിയുടെ മിനിയേച്ചർ രൂപമാണ് കേക്കിന്റെ പ്രത്യേകത. നടൻ കുഞ്ചാക്കോ ബോബനും പ്രിയയുമാണ് ഈ സർപ്രൈസ് കേക്ക് സമ്മാനിച്ചത്. ടിന അവിരാസ് സിഗ്നേച്ചർ കേക്ക്സ് ആണ് ഈ കേക്ക് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ 78ാം പിറന്നാൾ. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ, വീട്ടുകാർക്ക് ഒപ്പമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ ആഘോഷം.