scorecardresearch

Athapookalam Designs 2022: അത്തപ്പൂക്കളം ഒരുക്കാം; ഇതാ 12 സിംപിൾ ഡിസൈനുകൾ

Onam 2022: Simple, Easy to make Athapookalam Designs: : ചിങ്ങമാസത്തിലെ അത്തംനാള്‍ മുതലാണ് അത്തപ്പൂക്കളം ഒരുക്കുക

Athapookalam Designs 2022: അത്തപ്പൂക്കളം ഒരുക്കാം; ഇതാ 12 സിംപിൾ ഡിസൈനുകൾ
Onam 2022,kerala festival

Onam 2022: Simple, Easy to make Athapookalam Design, Pookalam Designs, Easy Pookalam designs, images, Easy Athapookalam, Designs, How to Make Athapookalam Designs: ചിങ്ങം പിറന്നതോടെ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും തുടങ്ങിക്കഴിഞ്ഞു. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക.

ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു.

ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നു. ചോതി നാള്‍ മുതലാണ് പൂക്കളത്തിൽ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നത്.

God's own country,kerala festival 2022, ie malayalam
Onam 2022, Onam Pookalam Designs

സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കപ്പെട്ട വിവിധ തരം അത്തപ്പൂക്കളം ഡിസൈനുകളില്‍ നിന്നും തിരഞ്ഞെടുത്ത ചില പൂക്കളങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇതുകണ്ട്, അതില്‍ നിങ്ങളുടെ ആശയങ്ങളും ചേര്‍ത്ത് മനോഹരങ്ങളായ പൂക്കളങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Onam 2022 athapookalam designs theme simple easy gallery draw