Latest News

Onam 2021: തിരുവോണം എന്ന്? തുടർച്ചയായി അഞ്ചു ദിവസം അവധി

Onam 2021: ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്

onam, thiruvonam, ie malayalam

Onam 2021: പൂപ്പൊലിയും പൂക്കളങ്ങളും ഓണക്കളിയുമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന കൂട്ടായ്‌മയുടെയും ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം. ഓഗസ്റ്റ് 21 നാണ് ഇത്തവണ തിരുവോണം. അത്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് ഇത്തവണ തിരുവോണം. അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്.

തുടർച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ പൊതു അവധി. ഞായറാഴ്ച അടക്കമാണ് ഈ അവധി. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 20 ന് ഒന്നാം ഓണം. 21 ന് തിരുവോണം, ഓഗസ്റ്റ് 22 ന് മൂന്നാം ഓണവും ഓഗസ്റ്റ് 23 ന് നാലാം ഓണവുമാണ്.

ഓഗസ്റ്റ് 19, 20, 21, 22, 23 തിയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 23 നാലാം ഓണത്തിന്റെ അന്ന് തന്നെയാണ് ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നതിനാൽ ബാങ്കുകള്‍ക്ക് അന്നും അവധിയായിരിക്കും.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Onam 2021 date and public holiday list536521

Next Story
രാവിലെ എഴുന്നേൽക്കുമ്പോഴുളള മുഖത്തെ ക്ഷീണം എളുപ്പം മാറ്റാം, തമന്നയുടെ ബ്യൂട്ടി ടിപ്‌സ്tamannaah bhatia, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com