/indian-express-malayalam/media/media_files/uploads/2023/07/Hair-Oil.jpg)
Source: Pixabay
മുടിയിൽ എണ്ണ തേച്ച് കുളിക്കുന്ന ശീലമുള്ളർ ഒട്ടേറെയാണ്. എന്നാൽ മുടിയിൽ മസാജ് ചെയ്യുന്നതും എണ്ണ തേക്കുന്നതും അശ്രദ്ധമായി ചെയ്യരുതെന്ന് നിങ്ങൾക്കറിയാമോ?. ശരിയായ രീതിയിൽ എണ്ണ തേച്ചില്ലെങ്കിൽ മുടിക്ക് കാര്യമായ ദോഷം വരുത്തുമെന്ന് ത്വക്ക് വിദഗ്ധർ അവകാശപ്പെടുന്നു.
മുടിയിൽ എണ്ണ തേയ്ക്കുമ്പോൾ ഒഴിവാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
- മുടിയിൽ എണ്ണ തേച്ച് രാത്രി മുഴുവൻ വയ്ക്കുന്നത് ഒഴിവാക്കുക
മുടിയിൽ എണ്ണ തേച്ച് രാത്രി മുഴുവൻ വിട്ടശേഷം പിറ്റേന്ന് കഴുകി കളയുന്നവരുണ്ട്. ഇത് മുടിക്ക് ഗുണത്തേക്കാളേറെ ദോഷം വരുത്തും. രാത്രി മുഴുവൻ തലമുടിയിൽ എണ്ണ വയ്ക്കുന്നത് സുഷിരങ്ങളെ അടയ്ക്കുകയും അഴുക്ക് ഉണ്ടാക്കുകയും ചെയ്തേക്കാം. മുടി കഴുകുന്നതിന് മൂന്നോ നാലോ മണിക്കൂർ മുമ്പ് എണ്ണ പുരട്ടുന്നതാണ് നല്ലത്.
- എണ്ണമയമുള്ള മുടിയിൽ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക
അഴുക്കും പൊടിയും അണുക്കൾ പോലും എണ്ണമയമുള്ള മുടിയിലേക്ക് ആകർഷിക്കപ്പെടുന്നു. എണ്ണമയമുള്ള മുടിയിൽ എണ്ണ പുരട്ടുന്നത് സുഷിരങ്ങൾ അടയ്ക്കും.
- തലയിൽ താരനുണ്ടെങ്കിൽ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക
താരനുണ്ടെങ്കിൽ തലയോട്ടിയിൽ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക. താരൻ ഉണ്ടെങ്കിൽ അതിനു യോജിച്ച മുടി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കുക.
- മുടി കൊഴിച്ചിലിന് എണ്ണ തേയ്ക്കുന്നത് പരിഹാരമല്ല
മുടികൊഴിച്ചിൽ തടയാൻ എണ്ണ തേക്കുന്നത് എല്ലായ്പ്പോഴും സഹായകമായേക്കില്ല. മുടി കൊഴിച്ചിലിന് കാരണം മുടി വേരുകളിലെ വരൾച്ചയാണെങ്കിൽ മാത്രമേ എണ്ണ തേക്കുന്നത് ഗുണം ചെയ്യൂ.
- എണ്ണ പുരട്ടിയ ശേഷം മുടി ചീകരുത്
മുടിയുടെ സെൻസിറ്റിവിറ്റി കാരണം, എണ്ണ തേച്ചതോ നനഞ്ഞതോ ആയ മുടി ചീകുന്നത് പൊട്ടുന്നതിന് ഇടയാക്കും. എണ്ണ തേയ്ക്കുന്നതിനു മുമ്പ്, ചീകാൻ ശ്രമിക്കുക.
- എണ്ണ തേച്ച ശേഷം മുടി കെട്ടി വയ്ക്കുന്നത് ഒഴിവാക്കുക
കെട്ടിവയ്ക്കുന്നത് മുടി പൊട്ടുന്നതിന് ഇടയാക്കും. മുടിയുടെ അറ്റം പിളരാനും മുടി കൊഴിയാനും ഇത് കാരണമായേക്കാം.
- എണ്ണ തേച്ചശേഷം കൂടുതൽ നേരം മസാജ് ചെയ്യരുത്
കൂടുതൽ സമയം മസാജ് ചെയ്യുന്നത് മുടിയെ ദുർബലമാക്കുകയും പൊട്ടുന്നതിന് കാരണമാകുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us