/indian-express-malayalam/media/media_files/2025/10/01/happy-gandhi-jayanti-fi-2025-10-01-18-43-02.jpg)
Gandhi Jayanti Wishes | ചിത്രം: ഫ്രീപിക്
Gandhi Jayanti Wishes: ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല.
/filters:format(webp)/indian-express-malayalam/media/media_files/2025/10/01/happy-gandhi-jayanti-1-2025-10-01-18-44-29.jpg)
മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/01/happy-gandhi-jayanti-2-2025-10-01-18-44-39.jpg)
മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930 മാർച്ചിൽ നടന്ന ദണ്ഡിയാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 ൽ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/01/happy-gandhi-jayanti-3-2025-10-01-18-45-02.jpg)
ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15 ന് തീരുമാനിച്ചു. ഈ ദിവസത്തിലൂടെ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കാനാണ് ശ്രമം.
/filters:format(webp)/indian-express-malayalam/media/media_files/2025/10/01/happy-gandhi-jayanti-4-2025-10-01-18-45-14.jpg)
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു. ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത് വചനങ്ങളും ഓർമിക്കപ്പെടുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/01/happy-gandhi-jayanti-5-2025-10-01-18-45-31.jpg)
സ്കൂളുകളിൽ ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധി ജയന്തി.
"എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം" എന്ന് വിശ്വസിച്ച ആ മഹാത്മാവിൻ്റെ ആദർശങ്ങളെയും മൂല്യങ്ങളെയും ഓർമ്മിക്കാനും അവ നമ്മുടെ നിത്യജീവിതത്തിൽ പകർത്താനും ഈ ദിനം ഓരോ ഭാരതീയനെയും ഓർമ്മിപ്പിക്കുന്നു.
Read More: 'വിശക്കുന്നവർക്ക് ദൈവം അപ്പമായി മാത്രമേ പ്രത്യക്ഷപ്പെടൂ,' ഗാന്ധിയുടെ വാക്കുകൾ എം എസ് സ്വാമിനാഥന് പ്രചോദനമായതെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.