scorecardresearch

Latest News

നീളമുള്ളതും തിളക്കമുള്ളതുമായ മുടി വേണോ? ഇതാ എളുപ്പ വഴി

മുടിയുടെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ എന്നിവയുടെ ഉറവിടമാണ് കറിവേപ്പില

hair, hair tips, ie malayalam

നീളമുള്ളതും തിളക്കമുള്ളതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ചെലവേറിയ മുടി ചികിത്സകളും ഉൽപ്പന്നങ്ങളും ചിലർ വാങ്ങാറുണ്ട്. പക്ഷേ, ശരിയായ ഭക്ഷണക്രമത്തിലൂടെ മുടിയുടെ ഗുണമേന്മയിൽ വലിയ വ്യത്യാസം വരും. മുടിയുടെ നീളം, തിളക്കം, ശക്തി എന്നിവയൊക്കെ ഭക്ഷണത്തിലൂടെ ലഭിക്കും.

മുടി എല്ലാ വർഷവും ആറ് ഇഞ്ച് നീളത്തിൽ മുടി വളരുന്നു, ഇത് പ്രായം, ജെനറ്റിക്സ്, ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ന്യൂട്രീഷ്യണലിസ്റ്റ് പൂജ മഖിജ പറയുന്നു. പ്രായത്തിലും ജെനറ്റക്സിലും കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെങ്കിലും എല്ലാവർക്കും അവരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ കഴിയുമെന്ന് അവർ ഇൻസ്റ്റാഗ്രാം റീലിൽ നിർദ്ദേശിച്ചു.

കരുത്തുറ്റതും തിളക്കമുള്ളതും നീളമുള്ളതുമായ മുടിക്ക് വേണ്ടി ഒരാളുടെ ദിനചര്യയിൽ മൂന്ന് കാര്യങ്ങൾ എങ്ങനെ ഉൾപ്പെടുത്താമെന്നും അവർ പറഞ്ഞു.

നെല്ലിക്ക

നെല്ലിക്ക വൈറ്റമിൻ സിയാൽ സമ്പുഷ്ടമാണ്. കട്ടിയുള്ളതും നീളമുള്ളതുമായ മുടിക്ക് കാരണമാകുന്ന കൊളാജനെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു.

ചണവിത്ത്

ഏകദേശം രണ്ട് ടേബിൾസ്പൂൺ ചണവിത്ത് 6,400 മില്ലിഗ്രാം ഒമേഗ -3 ഫാറ്റി ആസിഡുകൾ നൽകുന്നു. മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും മുടി വളർച്ച മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ പറയുന്നു.

കറിവേപ്പില

മുടിയുടെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ എന്നിവയുടെ ഉറവിടമാണ് കറിവേപ്പിലയെന്ന് മഖീജ പറഞ്ഞു. കറിവേപ്പില നര കുറയ്ക്കുന്നതിനുള്ള ഒരു മികച്ച വഴി കൂടിയാണെന്ന് അവർ വ്യക്തമാക്കി. താൻ ദിവസവും കുടിക്കുന്ന ഒരു ഗ്ലാസ് വെജിറ്റബിൾ ജ്യൂസിൽ 10-15 കറിവേപ്പിലകൾ ചേർക്കാറുണ്ടെന്നും അവർ പറഞ്ഞു.

Read More: മുടിയുടെ വളർച്ചയും സംരക്ഷണവും; നാല് തെറ്റിധാരണകൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Nutritionist suggests easy hacks for long lustrous hair

Best of Express