അലാസ്‌ക: അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്‌കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യോദയം. 2018 നവംബര്‍ 18ന് അസ്തമിച്ച സൂര്യന്‍ പിന്നീട് ഉദിക്കുന്നത് 2019 ജനുവരി 23ന് ഉച്ചയ്ക്ക് 1:04 നാണ്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷമാണ് അലാസ്‌കയില്‍ വെളിച്ചം വീഴുന്നത്.

ഉച്ചയ്ക്ക് 1.04ന് ഉദിച്ച സൂര്യന്‍ 2.14ന് അസ്തമിച്ചു. മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. ഈ പ്രദേശത്ത് ഇനിയുള്ള ദിവസങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യം കൂടുതലായിരിക്കും. ഈ പ്രവണത മെയ് 12 വരെ തുടരും. പിന്നീട് സൂര്യന്‍ ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്‍ക്കും.

4300 പേര്‍ മാത്രമാണ് അലാസ്‌കയിലെ ഇവിടെ താമസിക്കുന്നത്. ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കും. ഈയാഴ്ച ഇടയ്ക്കിടയ്ക്ക് സൂര്യപ്രകാശം കാണാനാവുമെങ്കിലും ശരാശരി താപനില മൈനസ് 10ന് താഴെ തന്നെയായിരിക്കും. സൂര്യന്‍ അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook