കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ പോലെ തരംഗമായ മറ്റൊന്നായിരുന്നു മോദി ജാക്കറ്റുകള്‍. നരേന്ദ്ര മോദി ഉപയോഗിക്കുന്ന തരത്തിലുള്ള ജാക്കറ്റുകള്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞതായി വസ്ത്ര വ്യാപാരികള്‍.
ഹാഫ് സ്ലീവ് കോട്ടുള്ള ഖാദിയില്‍ തയ്ച്ച വസ്ത്രമാണ് മോദി ജാക്കറ്റ് എന്ന പേരില്‍ മുന്‍ വര്‍ഷങ്ങളില്‍ വലിയ തോതില്‍ വിപണിയില്‍ വിറ്റുപോയിരുന്നത്. എന്നാല്‍ കോട്ടിന്റെ ഡിമാന്റ് ഇപ്പോള്‍ കുത്തനെ ഇടിഞ്ഞതായും ഇവര്‍ പറയുന്നു.
മോദി ജാക്കറ്റുകളുടെ പ്രധാന വ്യാപാരികളായ ഔറംഗബാദിലെ ടെക്‌സ്റ്റൈല്‍സ് കടകളില്‍ ഉള്ളവരാണ് ഇത് വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 2014ലെ ട്രെന്റ് ആവര്‍ത്തിക്കുമെന്നാണ് കരുതിയതെന്നും എന്നാല്‍ സ്‌റ്റോക്കുകള്‍ കെട്ടിക്കിടക്കുകയാണെന്നും വ്യാപാരികള്‍ പരാതി പറുന്നതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ദിവസം 35 ജാക്കറ്റുകള്‍ വരെ വിറ്റുപോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒരെണ്ണമൊക്കെയേ പോകുന്നുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും വലിയ രീതിയില്‍ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും വിപണി പൊതുവെ തകര്‍ച്ചയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം വെറും 10 പീസുകള്‍ മാത്രമാണ് വിറ്റുപോയെവസ്ത്രവ്യാപാരിയായ രാജേന്ദ്ര ബാവ്സര്‍ പറയുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ധാരാളം ആവശ്യക്കാരായിരുന്നു മോദി ജാക്കറ്റിന്. എന്നാല്‍ ഈ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രത്യേകിച്ച് ഓര്‍ഡുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.