/indian-express-malayalam/media/media_files/2026/01/21/ghee-for-collagen-fi-2026-01-21-13-40-07.jpg)
പുറമെ നിന്നുള്ള സപ്ലിമെന്റുകൾക്ക് പകരം ഇത് ശീലമാക്കാം | ചിത്രം: ഫ്രീപിക്
നല്ല തിളക്കമുള്ളതും ആരോഗ്യവുമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ഇന്ന് മിക്കവരും കൊളാജൻ സപ്ലിമെന്റുകളെയാണ് ആശ്രയിക്കുന്നത്. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കുന്ന ശരീരത്തിലെ പ്രധാനപ്പെട്ട പ്രോട്ടീനാണ് കൊളാജൻ. എന്നാൽ പുറമെ നിന്നുള്ള സപ്ലിമെന്റുകൾക്ക് പകരം അടുക്കളയിൽ തന്നെ ലഭ്യമായ നെയ്യ് ഉപയോഗിച്ച് ശരീരത്തിൽ സ്വാഭാവികമായി കൊളാജൻ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ വ്യക്തമാക്കുന്നു. കത്രീന കൈഫ്, ദീപിക പദുകോൺ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ശ്വേതയുടെ ഈ നിർദ്ദേശം ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
Also Read: പ്രായം പിന്നോട്ട് തന്നെ, യുവത്വം തുളുമ്പുന്ന ചർമ്മത്തിന്റെ രഹസ്യം പങ്കുവച്ച് ബിപാഷ
ചർമ്മത്തിന് തിളക്കം നൽകാൻ കൊളാജൻ സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിന് പകരം, എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് രണ്ട് മാസം അല്ലെങ്കിൽ 8 മുതൽ 9 ആഴ്ച വരെ കഴിക്കാൻ ശ്വേത നിർദ്ദേശിക്കുന്നു. "ഇത് ചെയ്താൽ നിങ്ങൾക്ക് കൊളാജൻ സപ്ലിമെന്റുകളുടെ ആവശ്യം വരില്ലെന്ന് മനസ്സിലാകും. നിങ്ങൾ ഇത് പരീക്ഷിക്കുകയാണെങ്കിൽ, എട്ടാമത്തെ അല്ലെങ്കിൽ ഒമ്പതാമത്തെ ആഴ്ചയിൽ വ്യത്യാസം ശ്രദ്ധിക്കാനാകും. വെറും 3-4 ആഴ്ചകൾക്കുള്ളിൽ മാറ്റം കാണില്ല, കാരണം ശരീരം ആ രീതിയിലാണ് പ്രവർത്തിക്കുന്നത്," ദ മംമ്ത പോഡ്കാസ്റ്റിൽ ശ്വേത വ്യക്തിമാക്കി.
നല്ല ചർമ്മത്തിനായി ബീറ്റാ കരോട്ടിൻ അടങ്ങിയ മത്തങ്ങ സൂപ്പ്, കാരറ്റ് സൂപ്പ് എന്നിവ കഴിക്കാം. ശരീര പ്രകൃതിക്കും ഘടനയ്ക്കും അനുസരിച്ച് ഫലങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കുമെന്നും ശ്വേത പറഞ്ഞു.
Also Read: 50കളിലും ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും; ബോളിവുഡ് നടി ചിത്രാംഗദയുടെ ഈ പൊടിക്കൈകൾ ശീലമാക്കാം
/filters:format(webp)/indian-express-malayalam/media/media_files/2026/01/21/ghee-for-collagen-1-2026-01-21-13-40-48.jpg)
ഇത് ഫലപ്രദമാണോ?
ഇന്ത്യൻ ഭക്ഷണക്രമത്തിൽ പണ്ടുമുതലേ ഉപയോഗത്തിലുള്ള ഒന്നാണ് നെയ്യ്. "വിറ്റാമിൻ ഡി, എ, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്നവയുടെ ആഗിരണം നെയ്യ് വർദ്ധിപ്പിക്കുന്നു. ഈ വിറ്റാമിനുകൾ അസ്ഥികളുടെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കാനും സഹായിക്കുന്നു. നെയ്യിലെ സ്വാഭാവിക കൊഴുപ്പ് ഈ വിറ്റാമിനുകളെ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നു," എന്ന് ന്യൂട്രീഷ്യനിസ്റ്റുമായ ഭക്തി കപൂർ പറഞ്ഞു.
ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിൻ കെ, എ എന്നിവ നെയ്യിൽ അടങ്ങിയിട്ടുണ്ട്. "ചർമ്മം തൂങ്ങുന്നത് ഒഴിവാക്കി ഇലാസ്തികത നിലനിർത്തുന്ന പ്രോട്ടീനായ കൊളാജന്റെ സുഗമമായ ഉത്പാദനം വിറ്റാമിൻ കെ ഉറപ്പാക്കുന്നു. ചുരുക്കത്തിൽ, മറ്റ് ജീവിതശൈലി ക്രമീകരണങ്ങൾക്കൊപ്പം നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ചർമ്മം നിലനിർത്താൻ സഹായിക്കുന്നു," സൈനോവ ഷാൽബി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ജിനൽ പട്ടേൽ പറഞ്ഞു.
എന്നിരുന്നാലും, നെയ്യ് വെറും വയറ്റിൽ കഴിക്കുമ്പോൾ അളക്കാവുന്ന തരത്തിലുള്ള ഫലങ്ങൾ ഉണ്ടാകുമെന്നതിന് ക്ലിനിക്കൽ ഗവേഷണങ്ങളിൽ നേരിട്ടുള്ള തെളിവുകൾ കുറവാണെന്ന് വിദഗ്ധർ പറയുന്നു.
Also Read: പാൽ പോലെ തിളക്കമുള്ള ചർമ്മത്തിന് തമന്നയുടെ കിടിലൻ ഫെയ്സ്മാസ്ക്
മിതമായ അളവിൽ ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. "വ്യായാമത്തോടും ആരോഗ്യകരമായ ജീവിതശൈലിയോടും ഒപ്പം സമീകൃതാഹാരത്തിന്റെ ഭാഗമായി നെയ്യ് ഉൾപ്പെടുത്തുന്നത് അതിന്റെ ഗുണങ്ങൾ പൂർണ്ണമായും ലഭിക്കാൻ സഹായിക്കും" ഡോ. കപൂർ പറഞ്ഞു.
മിതമായി അളവിൽ മാത്രം നെയ്യ് കഴിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യ ചർമ്മ സംരക്ഷണത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ ഒരു ഡോക്ടറുമായി പങ്കുവച്ച് നിർദ്ദേശങ്ങൾ തേടേണ്ടതാണ്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഫിൽറ്ററുകൾ വേണ്ട, തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ വഴികളിതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us