scorecardresearch

മുകേഷ് അംബാനിയെ വിവാഹം കഴിക്കാം, പക്ഷേ... നിത മുന്നോട്ടുവച്ചത് ഒരേയൊരു നിബന്ധന

മുകേഷ് അംബാനിയെ വിവാഹം ചെയ്യുന്നതിൽ നിതയ്ക്ക് ആശങ്കയുണ്ടായിരുന്നു. മുകേഷ് അംബാനിയുമായുള്ള വിവാഹത്തിന് നിത സമ്മതം മൂളിയത് ഒരേയൊരു നിബന്ധനയുടെ അടിസ്ഥാനത്തിലാണ്

മുകേഷ് അംബാനിയെ വിവാഹം ചെയ്യുന്നതിൽ നിതയ്ക്ക് ആശങ്കയുണ്ടായിരുന്നു. മുകേഷ് അംബാനിയുമായുള്ള വിവാഹത്തിന് നിത സമ്മതം മൂളിയത് ഒരേയൊരു നിബന്ധനയുടെ അടിസ്ഥാനത്തിലാണ്

author-image
Lifestyle Desk
New Update
ambani

മുകേഷ് അംബാനിയും നിത അംബാനിയും

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. സാധാരണ കുടുംബത്തിൽനിന്നാണ് അവർ അംബാനി കുടുംബത്തിന്റെ മരുമകളാകുന്നത്. മുകേഷ് അംബാനിയെ വിവാഹം ചെയ്യുന്നതിനു മുൻപ് സ്കൂൾ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു നിത. ഭരതനാട്യം അധ്യാപിക കൂടിയായിരുന്നു. മുകേഷ് അംബാനിയുടെ മാതാപിതാക്കളാണ് ഒരു ഡാൻസ് പെർഫോമൻസിൽവച്ച് നിതയെ ആദ്യമായി കാണുന്നത്.

Advertisment

നിതയെ ഏറെ ഇഷ്ടപ്പെട്ട അവർ വിവാഹ ആലോചനയുമായി നിതയുടെ പിതാവിന്റെ പക്കൽ എത്തുകയായിരുന്നു. പക്ഷേ, മുകേഷ് അംബാനിയെ വിവാഹം ചെയ്യുന്നതിൽ നിതയ്ക്ക് ആശങ്കയുണ്ടായിരുന്നു. തന്റേത് സാധാരണ കുടുംബമാണെന്നും മുകേഷിന്റേത് ധനിക കുടുംബവുമാണെന്ന ആശങ്കയാണ് നിതയ്ക്ക് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

മുകേഷ് അംബാനിയുമായുള്ള വിവാഹത്തിന് നിത സമ്മതം മൂളിയത് ഒരേയൊരു നിബന്ധനയുടെ അടിസ്ഥാനത്തിലാണ്. വിവാഹശേഷവും തനിക്ക് അധ്യാപികയായി തുടരണമെന്നായിരുന്നു നിതയുടെ നിബന്ധന. മുകേഷ് അംബാനി ഇത് സമ്മതിച്ചശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 

ambani

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം അധ്യാപികയായി ജോലി ചെയ്യാൻ തുടങ്ങിയതായി സിമി ഗെരേവാലുമായുള്ള മുൻപൊരു അഭിമുഖത്തിൽ നിത പറഞ്ഞിരുന്നു. 800 രൂപയായിരുന്നു സൺഫ്ലവർ നഴ്സറി എനിക്ക് ശമ്പളമായി തന്നതെന്നായിരുന്നു നിത അഭിമുഖത്തിൽ പറഞ്ഞത്. ആ ശമ്പളമെല്ലാം എന്റേതായിരുന്നു' എന്നാണ് അഭിമുഖത്തിൽ മുകേഷ് ചിരിച്ചുകൊണ്ട് പറഞ്ഞത്. ചിലര്‍ തന്നെ നോക്കി പരിഹസിച്ചിട്ടും ജോലി തുടർന്നതായും അത് തനിക്ക് സംതൃപ്തി നൽകിയതായും നിത അഭിമുഖത്തിൽ വെളിപ്പെടുത്തി.

Advertisment

വിദ്യാഭ്യാസത്തോടുള്ള നിത അംബാനിയുടെ അഭിനിവേശമാണ് 2003ല്‍ അവര്‍ മുംബൈയില്‍ 'ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍' സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. 

Read More

Mukesh Ambani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: