കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കാനെത്തിയത് വളരെ സിമ്പിൾ ആൻഡ് എലഗന്റ് ലുക്കിലാണ്. കറുപ്പും ഗോൾഡനും നിറങ്ങൾ ഇടകലർന്നുള്ള ബോഡർ വരുന്ന ചുവപ്പ് സാരിയാണ് നിർമല അണിഞ്ഞത്. അതോടൊപ്പം അണിഞ്ഞ ഗോൾഡൻ പെൻഡന്റ്, വളകൾ എന്നിവ മിനിമലിസ്റ്റ് ലുക്ക് നൽകുന്നുണ്ട്.
2024 ലോക് സഭ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ബജറ്റാണിത്. ഹാൻഡ്‌ലൂം സാരികളോടുള്ള നിർമല സീതാരാമന്റെ പ്രിയം അറിയാത്തവർ ചുരുക്കമാണ്. നെയ്‌ത്തുക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർലമെന്റിൽ പല തവണ ഇത്തരം മനോഹരമായ സാരികൾ മന്ത്രി അണിഞ്ഞിട്ടുണ്ട്.

കോട്ടൻ, സിൽക്ക് അല്ലെങ്കിൽ ഇവ രണ്ടും ഇടകലർത്തിയാണ് ടെമ്പിൾ സാരികൾ നെയ്‌തെടുക്കുന്നത്. മന്ത്രി അണിഞ്ഞിരിക്കുന്ന ചുവപ്പ് സാരിയിൽ ഗോൾഡൻ, കറുപ്പ് എന്നീ കരകൾ മാത്രമല്ലയുള്ളത്. നക്ഷത്ര ചിഹ്നങ്ങളും സാരിയിൽ നിറഞ്ഞു നിൽക്കുന്നു.
സ്നേഹം, ആത്മാർത്ഥത, കരുത്ത്, ബുദ്ധി എന്നിവയെ വിശേഷിപ്പിക്കാൻ ചുവപ്പ് നിറം ഉപയോഗിക്കാറുണ്ട്. 2022ലെ ബജറ്റ് അവതരണത്തിന് നിർമല സീതാരാമൻ അണിഞ്ഞത് ചുവപ്പ് ബ്രൗൺ എന്നീ കോമ്പിനേഷനിലുള്ള സാരിയാണ്.