scorecardresearch
Latest News

നിഖില വിമൽ ധരിച്ച കുർത്ത സെറ്റിന്റെ വിലയറിയാമോ?

അഭിനയത്തിനു പുറമേ മോഡലിങ്ങിലും താരം തിളങ്ങാറുണ്ട്

നിഖില വിമൽ ധരിച്ച കുർത്ത സെറ്റിന്റെ വിലയറിയാമോ?

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് നിഖില വിമൽ. സിബി മലയിൽ സംവിധാനം ചെയ്ത് കൊത്ത് ആണ് നിഖിലയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

അഭിനയത്തിനു പുറമേ മോഡലിങ്ങിലും താരം തിളങ്ങാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിഖില പങ്കുവയ്ക്കാറുമുണ്ട്. കുർത്ത സെറ്റിലുള്ള പുതിയ ചിത്രങ്ങളും താരം ഷെയർ ചെയ്തിട്ടുണ്ട്.

യാംഇന്ത്യ ലേബലിന്റെ മാധുര കുർത്ത സെറ്റാണ് താരം ധരിച്ചത്. 22,000 രൂപയാണ് ഈ കുർത്ത സെറ്റിന്റെ വില.

nikhila vimal, actress, ie malayalam

ആസിഫ് അലിയ്ക്കൊപ്പം നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘കൊത്ത്’. ആറ് വർഷത്തിന് ശേഷം ആണ് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണിത്. റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായ ഇടം നേടിയ നടിയാണ് നിഖില വിമൽ. സെയ്ന്റ് അൽഫോൺസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിഖിലയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്. ഇന്നു മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് താരം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Nikhila vimal madura kurta set price

Best of Express