മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയമായ ഒരാളാണ് നിഖില വിമൽ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റെയിടം നേടാൻ നിഖിലയ്ക്കു കഴിഞ്ഞിട്ടുണ്ട്.
നിഖിലയുടെ ഏറ്റവും പുതിയൊരു ചിത്രവും അതിൽ നിഖിലയണിഞ്ഞ ഡ്രസ്സുമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ജുഗൽബന്ദി ബ്രാൻഡിന്റെ ഗുലാബി കളക്ഷനിലുള്ള സമുദ്ര ഡ്രസ്സാണ് നിഖില അണിഞ്ഞിരിക്കുന്നത്. ഇവയ്ക്ക് 2750 രൂപയാണ് വില വരുന്നത്. പ്രകൃതിദത്തമായ രീതിയിൽ ചായം പൂശി, കൈകൊണ്ട് നെയ്തെടുത്ത കോട്ടൺ കുർത്തയാണിത്.
അമ്മ കലാമണ്ഡലം വിമലദേവിയിൽ നിന്നും ചെറുപ്പകാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട് നിഖില വിമൽ. ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം എന്നിവയിലൊക്കെ പ്രാവിണ്യം നേടിയ കലാകാരിയാണ്.
സെയ്ന്റ് അൽഫോൺസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിഖിലയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്. ഭാഗ്യദേവത എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തിയ നിഖില ആദ്യമായി നായികയായത് ശ്രീബാല കെ മേനോൻ സംവിധാനം ചെയ്ത ‘ലവ് 24×7’ എന്ന ചിത്രത്തിലായിരുന്നു. മലയാളത്തിനൊപ്പം തമിഴിലും സജീവമാണ് നിഖില.
‘അരവിന്ദന്റെ അതിഥികൾ’, ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങിയവയാണ് നിഖിലയുടെ ശ്രദ്ധേയ ചിത്രങ്ങൾ. മധുരം, ജോ & ജോ എന്നിവയാണ് ഏറ്റവുമൊടുവിൽ റിലീസിനെത്തിയ നിഖിലയുടെ ചിത്രങ്ങൾ.