മലയാള സിനിമയിലെ മികച്ച യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ നിഖിലയ്ക്ക് കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മോഡലിങ്ങിലും തിളങ്ങുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ സ്റ്റെലിഷ് ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ഫോറസ്റ്റ് ഗ്രീൻ സിൽക്ക് സ്യൂട്ടിലുള്ള ചിത്രങ്ങളാണ് നിഖില ഷെയർ ചെയ്തത്.
ജുഗൽബന്ദിയുടെ ഏറ്റവും പുതിയ കളക്ഷനിൽനിന്നുള്ളതാണ് നിഖില ധരിച്ച ഫോറസ്റ്റ് ഗ്രീൻ സിൽക്ക് സ്യൂട്ട്. പൂർണമായും ചന്ദേരി സിൽക്ക് ഉപയോഗിച്ച് തയ്യാറാക്കിയതാണ് ഈ വസ്ത്രം. 18,500 രൂപയാണ് വില. ജുഗൽബന്ദിയുടെ വെബ്സൈറ്റിൽ ഈ വസ്ത്രം ലഭ്യമാണ്.

സിബി മലയിൽ സംവിധാനം ചെയ്ത് കൊത്ത് ആണ് നിഖിലയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആസിഫ് അലിയ്ക്കൊപ്പം നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘കൊത്ത്’. ആറ് വർഷത്തിന് ശേഷം ആണ് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണിത്.