നീണ്ട ഒരു ദിവസത്തെ ക്ഷീണം അകറ്റുന്നതിനായി ചര്‍മ്മത്തിനു ആവശ്യമായ പരിപാലനം നല്‍കേണ്ടതുണ്ട്. ദിവസത്തിന്റെ അവസാനം ചര്‍മ്മം നല്ല രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍ മുഖകുരു, കരിവാളിപ്പ് തുടങ്ങിയ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യകരമായ ചര്‍മ്മത്തിനു എട്ടു മണിക്കൂര്‍ നീണ്ട ഉറക്കവും ഗുണം ചെയ്യുന്നതാണ്.
ചിലര്‍ ചര്‍മ്മത്തിനു വേണ്ടവിധത്തിലുളള പരിപാലനം നല്‍കുമ്പോള്‍ മറ്റു ചിലര്‍ ഇപ്പോഴും സംശയത്തില്‍ തന്നെ നില്‍ക്കുകയാണ്. എന്നാല്‍ ഇനി നിങ്ങള്‍ അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. കാരണം ചര്‍മ്മ പരിപാലന ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പ്രശസ്ത ബ്രാന്‍ഡായ സെറ്റാഫില്‍ എങ്ങനെ ആരോഗ്യകരമായ ചര്‍മ്മം നേടിയെടുക്കാമെന്നു പറഞ്ഞു തരുന്നു. കുറച്ചു വഴികള്‍ മാത്രമാണ് ഇതിനായി പിന്തുടരേണ്ടത്.ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ഇവ ശീവമാക്കിയാല്‍ തിളക്കമാര്‍ന്ന ചര്‍മ്മം നിങ്ങള്‍ക്കു സ്വന്തമാക്കാം.
- ചര്‍മ്മത്തിലെ കരിവാളിപ്പ്
നെറ്റിയിലും വായ്ക്കു ചുറ്റും സാധാരണയായി കരിവാളിപ്പ് കണ്ടുവരാറുണ്ട്. ആരോഗ്യമില്ലാത്ത ചര്‍മ്മ കോശങ്ങളാണ് ഇതിനു കാരണം. സിടിഎം ടെക്‌നിക്ക് സ്വീകരിച്ചാന്‍ ഇതു ഇല്ലാതാക്കാനാകും. ക്ലെന്‍സര്‍, ടോണര്‍, മോയ്‌സ്ചറൈസര്‍ എന്നതാണ് സിടിഎം ന്റെ പൂര്‍ണരൂപം. നിങ്ങളുടെ ചര്‍മ്മത്തിനു ചേര്‍ന്ന ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
- വരണ്ട ചര്‍മ്മം
ഉറക്കം എഴുന്നേറ്റു വരുമ്പോള്‍ വരണ്ട ചര്‍മ്മം അനുഭവപ്പെടുക എന്നതു വിഷമകരമായ കാര്യമാണ്. ഇതു അകറ്റുന്നതിനായി രാത്രി കാലങ്ങളില്‍ ചര്‍മ്മത്തില്‍ പുരട്ടാവുന്ന ക്രീമുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതു വഴി രാവിലെ എഴുന്നേക്കുമ്പോള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- ചര്‍മ്മത്തിലെ മൃദുലത
ചര്‍മ്മത്തില്‍ വരള്‍ച്ച ഇല്ലാതാക്കിയാല്‍ മൃദുലത നേടിയെടുക്കാനാകും. മുഖം നല്ല ക്ലെന്‍സര്‍ ഉപയോഗിച്ചു കഴുകുകയും അതുപോലെ കൃത്യമായ ഉറക്കം നേടുകയും ചെയ്താന്‍ ഇതു സാധിച്ചെടുക്കാന്‍ കഴിയും. രാത്രിയില്‍ ചര്‍മ്മത്തിലെ മെലാറ്റോനിന്‍ കൂടുന്നതിനാല്‍ ഈ സമയത്തു ചര്‍മ്മതിനു പരിപാലം നല്‍കേണ്ടതു അത്യാവശ്യമാണ്.
- ചര്‍മ്മത്തിലെ തിളക്കം
രാത്രിയില്‍ ചര്‍മ്മം വൃത്തിയാക്കുന്നതു മുഖത്തെ സുഷിരങ്ങള്‍ തുറക്കാനും ഇതുവഴി കോശങ്ങള്‍ക്കു വേണ്ടവിധം ശ്വസിക്കാനുമിടയാക്കുന്നു. ഇതു ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുകയും രാവിലെ തിളക്കമാര്‍ന്ന ചര്‍മ്മം സമ്മാനിക്കുകയും ചെയ്യുന്നു.
- ചര്‍മ്മത്തിലെ ചുളിവ്
അകാലത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ ഇല്ലാതാക്കുന്നതിനു രാത്രികാലങ്ങളിലെ ചര്‍മ്മ പരിപാലനം ആവശ്യമാണ്. വരണ്ട ചര്‍മ്മം ചുളിവുകളെ വിളിച്ചുവരുത്തുന്നു അതിനാല്‍ ചര്‍മ്മം എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുക.