scorecardresearch
Latest News

ഉറക്കക്കുറവ് അടുത്ത ദിവസത്തെ ജോലിയെ ബാധിക്കുന്നോ?

ജോലിയിൽ ഫലപ്രദമാകുന്നതിന് ഉറക്കം പ്രധാനമാണെന്ന് സംഘടനാ പെരുമാറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ പറയുന്നു

sleep, health, ie malayalam
പ്രതീകാത്മക ചിത്രം

ഉറക്കക്കുറവുള്ള ഒരു രാത്രിയെക്കുറിച്ച് ആലോചിക്കുക. അതിനു അടുത്ത ദിവസം ഓഫീസിലെ നിങ്ങളുടെ പ്രവർത്തനം എങ്ങനെയായിരുന്നു? ദിവസം ഇഴഞ്ഞു നീങ്ങുകയായിരുന്നോ? ജോലി തുടങ്ങാൻ കഷ്ടപ്പെട്ടോ? അതേ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നിരവധി ആളുകൾക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.

എന്തുകൊണ്ടാണ് നമ്മൾ ഉറങ്ങുന്നതെന്ന് പൂർണ്ണമായി മനസ്സിലായില്ലെങ്കിലും, ശാരീരികവും മാനസികവുമായ പ്രവർത്തനത്തിന് ഉറക്കം നിർണായകമാണെന്ന് നമുക്കറിയാം. ജോലിയിൽ ഫലപ്രദമാകുന്നതിന് ഉറക്കം പ്രധാനമാണെന്ന് സംഘടനാ പെരുമാറ്റത്തെക്കുറിച്ചുള്ള ഗവേഷണം തിരിച്ചറിഞ്ഞു. നല്ല ഉറക്കം ലഭിക്കുന്നതിന്റെ അടുത്ത പിറ്റേ ദിവസം ജീവനക്കാർ തങ്ങളുടെ ജോലികളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അവർ ജോലിയിൽ കൂടുതൽ വ്യാപൃതരാകുന്നു.

അതേസമയം, ഉറക്കക്കുറവ് ജോലികൾ നീട്ടിവെക്കാനും മറ്റൊരാളുടെ ജോലിയുടെ ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നത് പോലുള്ള അധാർമ്മികമായ പെരുമാറ്റത്തിൽ ഏർപ്പെടാനും സാധ്യത നൽകുന്നു.

ഉറക്കം ഇച്ഛാശക്തിയെ ബാധിക്കുന്നു

നമ്മുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും ഉപയോഗിക്കുന്ന ഉയർന്ന തലത്തിലുള്ള വൈജ്ഞാനിക കഴിവുകൾക്ക് ഉറക്കം വളരെ പ്രധാനമാണ്. പ്രത്യേകിച്ച് നല്ല ഉറക്കത്തെ ആശ്രയിക്കുന്ന ഒരു സുപ്രധാന വൈജ്ഞാനിക വൈദഗ്ദ്ധ്യം ആത്മനിയന്ത്രണം അല്ലെങ്കിൽ ഇച്ഛാശക്തിയാണ്.

ജോലിസ്ഥലത്ത് നമ്മൾ ചെയ്യുന്ന പല കാര്യങ്ങളിലും ഇച്ഛാശക്തി ആവശ്യമാണ്. നമ്മുടെ പ്രേരണകളെയും വികാരങ്ങളെയും നിയന്ത്രിക്കാനും ആസ്വാദ്യകരമല്ലാത്തതോ തീർത്തും അരോചകമായതോ ആയ ജോലികൾ പൂർത്തിയാക്കാനും ജോലി ചെയ്യുമ്പോൾ ശ്രദ്ധ തിരിക്കുന്നത് ചെറുക്കാനും ഇച്ഛാശക്തി ആവശ്യമാണ്.

ഉറങ്ങുന്നതിനുമുമ്പ് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. നമുക്ക് സമ്മർദ്ദം അനുഭവപ്പെടുകയാണെങ്കിൽ രാത്രിയിലെ ഉറക്കത്തിനെ അത് കാര്യമായി ബാധിക്കുന്നു. അപ്പോൾ നമുക്ക് എങ്ങനെ അടുത്ത ദിവസം ജോലിയിൽ നന്നായി പ്രവർത്തിക്കാനാകും?

നിങ്ങൾ പ്രവർത്തിക്കുന്ന ജോലികളെക്കുറിച്ച് തന്ത്രപരമായിരിക്കുക

കഴിയുമെങ്കിൽ, ലളിതവും കൂടുതൽ ചിന്തയും ശ്രദ്ധയും ആവശ്യമില്ലാത്തതുമായ ജോലികളിൽ പ്രവർത്തിക്കുക. നിങ്ങൾക്ക് ഇച്ഛാശക്തി ആവശ്യമുള്ള ജോലികൾ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് കൂടുതൽ മാനസിക ഊർജ്ജം ലഭിക്കാൻ സാധ്യതയുള്ള രാവിലെ പോലെയുള്ള സമയങ്ങൾ അവയിൽ പ്രവർത്തിക്കുക.

നിങ്ങളുടെ മാനസികാവസ്ഥ പുനർവിചിന്തനം ചെയ്യുക

ഇച്ഛാശക്തിയെക്കുറിച്ച് ആളുകൾ ചിന്തിക്കുന്ന രീതി അതിൽ ഇടപെടാനുള്ള അവരുടെ കഴിവിനെ രൂപപ്പെടുത്തുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

നിങ്ങൾക്ക് സ്വയം മാറ്റാൻ കഴിയുന്നില്ലെങ്കിൽ, സാഹചര്യം മാറ്റുക

നിങ്ങൾ ചോക്കലേറ്റ് കഴിക്കാത്ത ഭക്ഷണക്രമത്തിലാണെങ്കിൽ, അത് വാങ്ങുന്നതിൽനിന്നു തന്നെ വിട്ടുനിൽക്കുന്നു. ഇച്ഛാശക്തി നന്നായി ഉപയോഗിക്കുന്ന ആളുകൾ അത് ആവശ്യമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

രസകരമായ വീഡിയോ കാണുക

പോസിറ്റീവ് വികാരങ്ങൾ നെഗറ്റീവ് വികാരങ്ങളുടെ ദോഷകരമായ ഫലങ്ങളെ ചെറുക്കുമ്പോൾ നമ്മുടെ മാനസിക ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കും.

അതിനാൽ, നിങ്ങൾ നന്നായി ഉറങ്ങാത്ത ദിവസങ്ങളിൽ, നിങ്ങളുടെ മാനസിക ഊർജ്ജം കുറവാണെന്ന് തോന്നുമ്പോൾ തമാശയുള്ള ഒരു വീഡിയോ കാണുന്നത് ഹ്രസ്വമായി ശ്രദ്ധ തിരിക്കാൻ സഹായകമായേക്കാം. എന്നാൽ അത് മുഴുകി വീണ്ടും അടുത്ത വീഡിയോകളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Night of poor sleep four ways to function better next day at work