മുടി സംരക്ഷണത്തിനായി നമ്മള് പലവിധത്തിലുളള കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഹെയര്‍ പാക്ക്, ഹെയര്‍ ഓയില്‍, ഹെയര്‍ സ്പാ അങ്ങനെ നീളുന്നു പരീക്ഷണങ്ങള്‍. എന്നാല്‍ ഇതൊന്നും ചെയ്യാതെ തന്നെ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്കു ആരോഗ്യമുളള മുടിയിഴകള്‍ നേടാനാകും. അതിനായി എല്ലാം ദിവസം രാത്രി കിടക്കുന്നതിനു മുന്‍പ് മുടിയിക്കു ചെറിയ പരിപാലനം നല്കുവാനായി പറയുകയാണ് ബ്യൂട്ടി ബ്ളോഗറായ രേണ ഗോസ്വാമി.
ഒരു തരത്തിലുളള ഉത്പന്നങ്ങളും ഇതിനു ആവശ്യമില്ല എന്നതാണ് പ്രത്യേകത. എങ്ങനെയാണ് ഇതു ചെയ്യുന്നതെന്നു നോക്കാം:
- കിടക്കുന്നതിനു മുന്‍പ് 4-5 മിനിറ്റു സമയം തലയോട്ടിയില്‍ മസ്സാജ് ചെയ്യുക
- 2-3 തുളളി ഓയില്‍ മുടിയുടെ അറ്റത്തു പുരട്ടി കൊടുക്കാവുന്നതാണ്. ഇതു ഒരുപാട് നേരം മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
- ചീപ്പ് ഉപയോഗിച്ചു മുടിയിലെ ജെട ഇല്ലാതാക്കുക
- ശേഷം മുടി വളരെ ലൂസായി പിന്നികെട്ടിവയ്ക്കാവുന്നതാണ്.