scorecardresearch
Latest News

Skincare: നിയാസിനമൈഡ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കറുത്ത പാടുകൾ ഹൈപ്പർപിഗ്മെന്റേഷൻ, മുഖക്കുരു, കരുവാളിപ്പ്, അമിതമായ എണ്ണമയം, മുഖത്തെ ചുവന്ന പാടുകൾ, ചർമ്മത്തിലെ നിറവ്യത്യാസം എന്നിവയിൽ നിന്നെല്ലാം സംരക്ഷണം നൽകുന്ന നിയാസിനമൈഡിന്റെ ഗുണങ്ങളും ഉപയോഗരീതിയുമറിയാം

blackheads, Blackheads treatment, skincare, skincare tips

Niacinamide Benefits: ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഏറെ പോപ്പുലറായ ആക്റ്റീവ് മൂലകങ്ങളിൽ ഒന്നാണ് നിയാസിനമൈഡ്. വിറ്റാമിൻ ബി 3 യുടെ മറ്റൊരു രൂപമായ ഇവ ചർമ്മകോശങ്ങൾ നിർമ്മിക്കുന്നതിനും സൂര്യപ്രകാശം, മറ്റ് വിഷവസ്തുക്കൾ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിൽ സ്വാഭാവികമായും നിയാസിനമൈഡ് ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിലും കൂടിയ അളവിൽ ഇത് ലഭ്യമാകേണ്ടതുണ്ട്. വിറ്റാമിൻ ബി 3 അടങ്ങിയ പച്ചക്കറികൾ, മുട്ട, മത്സ്യം, ബീൻസ്, പാൽ തുടങ്ങിയ ഭക്ഷണപദാർഥങ്ങളിൽ നിയാസിനാമൈഡ് അടങ്ങിയിട്ടുണ്ട്. എന്നാൽ ചെറുകുടലിൽ വച്ച് വേണ്ട രീതിയിൽ ഇത് ആഗിരണം ചെയ്യപ്പെടുന്നില്ല, അതുകൊണ്ട് തന്നെ നേരിട്ട് ചർമ്മത്തിൽ പ്രയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

ആന്റിഓക്സിഡന്റ് സ്വഭാവമുള്ള നിയസിനമൈഡ് പലരീതിയിൽ ചർമത്തിൽ പ്രയോഗിക്കാവുന്നതാണ്. ചർമസംരക്ഷണത്തിനുപയോഗിക്കുന്ന സെറത്തിനോടൊപ്പമോ മോയ്‌സ്ചറൈസറിനൊപ്പമോ ഫേസ് മാസ്‌ക്കുകളോടൊപ്പമോ ഇവ ചേർത്ത് ഉപയോഗിക്കാം. മുഖത്തുണ്ടാകുന്ന പാടുകളെയും അമിത എണ്ണമയത്തേയും പ്രതിരോധിക്കാനും ചർമ്മത്തിന്റെ സ്വഭാവം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

ഗുണങ്ങൾ

നിയാസിനാമൈഡിന്റെ ആന്റിഓക്സിഡന്റ് സ്വഭാവം പലവിധ ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു. താഴെ പറയുന്ന ചർമ്മപ്രശ്നങ്ങൾക്കെല്ലാം നിയാസിനമൈഡ് പരിഹാരമാണ്.

  • കറുത്ത പാടുകളും ഹൈപ്പർപിഗ്മെന്റേഷനും
  • മുഖക്കുരു
  • മുഖത്തിന്റെ കരുവാളിപ്പ്
  • അമിതമായ എണ്ണമയം
  • മുഖത്തെ വലിയ സുഷിരങ്ങൾ
  • ചുവന്ന പാടുകൾ
  • ചർമ്മത്തിലെ നിറവ്യത്യാസം

നിയാസിനമൈഡിന് താരതമ്യേന പാർശ്വഫലങ്ങൾ കുറവാണ്. സെൻസിറ്റീവ് ചർമ്മത്തിനും ഇവ സുരക്ഷിതവുമാണ്. എന്നാൽ സെൻസിറ്റീവ് ചർമ്മം ഉള്ളവർ ശ്രദ്ധാപൂർവ്വം വേണം നിയാസിനമൈഡ് ഉപയോഗിച്ച് തുടങ്ങാൻ. ചുരുക്കം ചില സന്ദർഭങ്ങളിൽ നിയാസിനമൈഡിന്റെ ഉപയോഗം മിഖക്കുരു അധികരിക്കുന്നതിനോ അലർജി ഉണ്ടാകുന്നതിനോ കാരണമാകാറുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ട് നേരിട്ടാൽ ഉപയോഗം പൂർണമായും നിർത്തുക.

നിയാസിനാമൈഡ് സെറം ഉപയോഗിക്കേണ്ട വിധം
മിക്ക നിയാസിനമൈഡ് സെറവും വാട്ടർ- ബെയ്സ്ഡ് ആണ്. മുഖം കഴുകി വൃത്തിയാക്കി ടോണർ ഉപയോഗിച്ചതിനു ശേഷം നിയാസിനമൈഡ് പുരട്ടുന്നതാണ് നല്ലത്. ഇത് നിയാസിനമൈഡ് ചർമ്മത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാനും മികച്ച ഫലം നേടാനും സഹായിക്കും. നിയാസിനമൈഡ് പുരട്ടിയതിനു ശേഷം മാത്രമേ എണ്ണ അടങ്ങിയുള്ള സെറമോ മോയ്‌സ്ചറൈസറോ ഉപയോഗിക്കാൻ പാടുള്ളൂ.

നിയാസിനമൈഡ് മോയ്സ്ചറൈസർ ഉപയോഗിക്കേണ്ട വിധം
ആന്റി-ഏജിംഗ്, പോർ മിനിമൈസിംഗ് മോയ്‌സ്ചറൈസറുകളിൽ ഭൂരിഭാഗവും ഇപ്പോൾ നിയാസിനമൈഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മുഖം കഴുകി വൃത്തിയാക്കി ടോണർ, സെറം എന്നിവ പുരട്ടിയതിനു ശേഷമാണ് നിയാസിനമൈഡ് മോയ്സ്ചറൈസർ ഉപയോഗിക്കേണ്ടത്. ശേഷം സൺസ്‌ക്രീനും മേക്അപ്പും ആവാം. .രാത്രിയും പകലും നിയാസിനാമൈഡ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ വിറ്റാമിൻ സി അടങ്ങിയ ഉത്പന്നങ്ങളുടെ കൂടെ നിയാസിനാമൈഡ് അടങ്ങിയവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം അവ വിറ്റാമിൻ സിയുടെ ഫലം കുറയ്ക്കാൻ കാരണമായേക്കാം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Niacinamide benefits and usage skincare routine