വീട്ടിൽ പെറ്റ്സ് ഉണ്ടോ? എങ്കിൽ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വളർത്തുമൃഗങ്ങളുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കാൻ ഇക്കാര്യങ്ങൾ നിങ്ങളെ സഹായിക്കും

samantha, nazriya, ie malayalam

വളർത്തുമൃഗങ്ങൾ ഇല്ലാത്ത വീടുകൾ ഇന്ന് കുറവാണ്. ലോക്ക്ഡൗൺ ആയതിൽ പിന്നെ കേരളത്തിലും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. വീട്ടിലെ ജോലികളും ഓഫീസ് ജോലികളും ലോക്ക്ഡൗൺകാല സ്ട്രസ്സും ഒഴിവാക്കി മനസ്സിനെ റിലാക്സ് ആക്കാൻ ഈ വളർത്തുമൃഗങ്ങളുടെ സാന്നിധ്യം പലരെയും ഏറെ സഹായിക്കുന്നുണ്ട്.

വളർത്തുമൃഗങ്ങൾ പലർക്കും കുടുംബാംഗങ്ങളെ പോലെയാണ്. പകയോ വിദ്വേഷമോ ഒന്നുമില്ലാതെ നിരുപാധികമായി സ്നേഹിക്കാൻ അവർക്ക് കഴിയും. കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരികെ തരുന്നതിനാപ്പം തന്നെ, അവർക്ക് നമ്മുടെ ദൈനംദിന സമ്മർദ്ദം നീക്കി സന്തോഷത്തിന്റെ ഉറവിടമായി മാറാനും കഴിയും.

വളർത്തുമൃഗങ്ങളെ ശരിയായി പരിശീലിപ്പിച്ചെടുക്കുക എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. ഉടമസ്ഥരുമായി മാനസികമായ അടുപ്പമില്ലെങ്കിൽ നിങ്ങളുടെ പെറ്റ്സ് ചിലപ്പോൾ അസ്വസ്ഥരാക്കും. ഉന്മേഷക്കുറവും അനുസരണമില്ലായ്മയും ദേഷ്യവുമൊക്കെ അവരുടെ സ്വഭാവത്തിന്റെ ഭാഗമായി മാറിയേക്കാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി, വളർത്തുമൃഗങ്ങളുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കാൻ സഹായിക്കുന്ന ഏതാനും ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ലൈഫ് സ്റ്റൈൽ ബ്ലോഗറും സ്റ്റൈലിസ്റ്റുമായ ദിവ്യ സിംഗ് വിശ്വനാഥ്. ആദ്യമായി പെറ്റ്സിനെ വളർത്തുന്നവർക്ക് ഇക്കാര്യങ്ങൾ ഉപകാരപ്പെടും.

വിശ്വാസം വളർത്തുക

വീടും പരിസരവും പരിചയപ്പെടാനും വീട്ടുകാരുമായി ഇണങ്ങാനും നിങ്ങളുടെ വളർത്തുമൃഗത്തിന് സമയവും സ്വാതന്ത്ര്യവും നൽകുക. അത് പൂച്ചയായാലും പട്ടിയായാലും പക്ഷികളായാലും അവർക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സമയം നൽകണം, ക്ഷമയോടെ കാത്തിരിക്കുക. അവരോട് സൗമ്യമായ സ്വരത്തിൽ മാത്രം സംസാരിക്കുക. ദേഷ്യത്തോടെയുള്ള സംസാരവും പെരുമാറ്റവും അവരിൽ ഭയം ജനിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യും. ചില അവസരങ്ങളിൽ അവർ നിങ്ങളുമായി ഇണങ്ങാൻ അൽപ്പം കൂടുതൽ സമയം എടുത്തേക്കാം.

ഓമനിക്കാനും കെട്ടിപ്പിടിക്കാനും മടിക്കേണ്ട

നിങ്ങളുടെ വളർത്തുമൃഗവുമായി ഇടപഴകുമ്പോഴും അവരെ കൂടെ കൊണ്ടു നടക്കുമ്പോഴും സംസാരിക്കുമ്പോഴും അവരെ സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുക. മനുഷ്യർക്ക് മാത്രമല്ല, വളർത്തുമൃഗങ്ങളെ സംബന്ധിച്ചും ‘ടച്ച്’ (സ്പർശനം) പ്രധാനമാണ്. ഓമനിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളുമായി ഇണങ്ങുകയും നിങ്ങളുടെ പരിചരണം അവർക്ക് ആശ്വാസമാവുകയും ചെയ്യും. നിങ്ങളിൽ വിശ്വാസമുണ്ടാവാനും നിങ്ങളുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാനും ഇത് സഹായിക്കും.

സ്നേഹത്തോടെ പരിശീലിപ്പിക്കുക

നിങ്ങളുടെ വളർത്തുമൃഗങ്ങളെ സ്നേഹത്തോടെ പരിശീലിപ്പിക്കുക. വളരെ ചെറുപ്പത്തിൽ തന്നെ പരിശീലനം നൽകുന്നതാണ് നല്ലത്. ഓരോ കാര്യങ്ങളും നിയമങ്ങളും പഠിപ്പിക്കുമ്പോൾ അതിൽ സ്ഥിരത പുലർത്തുക. നല്ല പെരുമാറ്റരീതികൾ പരിശീലിപ്പിക്കുക. കഠിനമായ ശിക്ഷകൾ നൽകരുത്. പതിയെ അവർ നിങ്ങളുടെ ആജ്ഞകൾ അനുസരിക്കുകയും നിർദ്ദേശങ്ങൾ മനസ്സിലാക്കുകയും ചെയ്യും.

ഇടപെടൽ

നിങ്ങളുടെ വളർത്തുമൃഗവുമായുള്ള ഇടപെടൽ പോസിറ്റീവും സൗമ്യവുമായിരിക്കണം. സമയം കിട്ടുമ്പോൾ നിങ്ങളുടെ വളർത്തുമൃഗങ്ങളുമായി പ്രഭാത സവാരിയ്ക്ക് ഇറങ്ങുക. വീടിനോട് ചുറ്റിപറ്റിമാത്രം കഴിയുന്നതിന്റെ മടുപ്പ് ഇല്ലാതാക്കാൻ ഇത് അവരെ സഹായിക്കും.

സാധ്യമെങ്കിൽ അവരെ കെട്ടിപ്പിടിക്കുകയും അവർക്കൊപ്പം കളിക്കുകയും സംസാരിക്കുകയും ചെയ്യുക. തിരികെ സംസാരിക്കാൻ അറിയില്ലെങ്കിലും പതുക്കെ അവർ നമ്മളുമായി ചങ്ങാത്തത്തിലാകും. അവരുടെ നല്ല പെരുമാറ്റങ്ങളെ അഭിനന്ദിക്കാൻ മറക്കരുത്.

ഭക്ഷണസമയം നിശ്ചയിക്കുക

അവരുടെ ഭക്ഷണസമയം നിശ്ചയിക്കുക. സ്ഥിരമായി ഒരു സമയത്ത് ഭക്ഷണം കൊടുത്ത് ശീലിപ്പിക്കുക.

ടോയ്‌ലറ്റ് ട്രെയിനിംഗ് നൽകുക

ചെറുപ്രായത്തിൽ തന്നെ ടോയ്‌ലറ്റ് ട്രെയിനിംഗ് നൽകി ശീലിക്കുക. പതിയെ ദിനചര്യയുടെ ഭാഗമായി അവർ പിൻതുടർന്നു കൊള്ളും.

Read More: ‘ജബ് വി മെറ്റ്’, വളർത്തു നായയെ കണ്ടെത്തിയ കഥ പറഞ്ഞ് സച്ചിൻ; വീഡിയോ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: New pet dog cat bird bonding training

Next Story
സ്റ്റണ്ണിങ് ലുക്കിൽ തമന്ന; വസ്ത്രത്തിന്റെ വില അറിയാമോtamannah, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com