നിങ്ങളുടെ പ്രിയപ്പെട്ട ലിപ്സ്റ്റിക്ക് ഉറ്റ ചങ്ങാതിയുമായി ഇടയ്ക്കിടെ പങ്കിടുന്ന ശീലമുണ്ടോ? ഇനി അത് വേണ്ട. “സുഹൃത്തുക്കളും, സഹോദരിമാരും തമ്മിൽ സൗന്ദര്യവർദ്ധക വസ്തുക്കളും മേക്കപ്പും പങ്കിടുന്നത് സാധാരണയാണ്. എന്നാൽ ഇത് രണ്ടുപേർക്കും ദോഷം വരുത്തുമെന്ന് ആരും മനസ്സിലാക്കുന്നില്ല,” ഓക്സിഗ്ലോ കോസ്മെറ്റിക്സ് പിവിറ്റി ലിമിറ്റഡ് സിഇഒയും എംഡിയുമായ രചിത് ഗുപ്ത പറയുന്നു.
കണ്ണിന്റെ മേക്കപ്പ് ഉൽപ്പന്നങ്ങൾ: കണ്ണുകൾ ഏറ്റവും സെൻസിറ്റീവും അതിലോലവുമാണ്. അതേ സമയം അവയിൽ ധാരാളം വ്യക്തിഗതമാക്കിയ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് കോണ്ടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നവരിൽ ബാക്ടീരിയ ലെൻസുകളിൽ പറ്റിപ്പിടിക്കും.
കാജൽ, ഐലൈനർ, മസ്‌കര തുടങ്ങിയവ പങ്കിടുന്നത് കണ്ണിന് അണുബാധയുണ്ടാക്കുന്നു. ഇത് സ്റ്റൈസ്, പിങ്ക് ഐ, മറ്റ് ബാക്ടീരിയ അണുബാധകൾ എന്നിവ ഉണ്ടാകാനുള്ള അപകടസാധ്യത ഉണ്ടാക്കുന്നു.
ലിപ്സ്റ്റിക്ക് പങ്കിടൽ: ലിപ്സ്റ്റിക്കിന്റെയോ ലിപ് കളറോ പങ്കിടുന്നത് ശുചിത്വമില്ലായ്മ മാത്രമല്ല, അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാൻ കാരണമാകും. ഈ വൈറൽ അണുബാധ വളരെക്കാലം നീണ്ടുനിൽക്കുന്ന ജലദോഷത്തിന് കാരണമാകും.
മുഖക്കുരു സാധ്യത: നിങ്ങളുടെ ചർമ്മത്തിന്റെ തരത്തിന് അനുയോജ്യമല്ലാത്ത ചർമ്മ ഉൽപ്പന്നം ഉപയോഗിക്കുന്നത് മുഖക്കുരുവിന് കാരണമാകുമെന്നത് പൊതുവായ അറിവാണ്. അതിനാൽ ഉപയോഗിക്കുന്ന ഉൽപ്പന്നം അനുയോജ്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
കൺസീലറോ ഫൗണ്ടേഷനോ കുറച്ച് സമയത്തേക്ക് മൂടിവെക്കാതെയോ മറയ്ക്കാതെയോ വെച്ചാൽ, ബാക്ടീരിയകൾ അതിൽ കയറിപ്പറ്റിയേക്കാം.
ബ്രഷുകളും അപ്ലൈയറുകളും: മറ്റൊരാൾ അവരുടെ ബ്രഷുകളും ആപ്ലയറുകളും വൃത്തിയാക്കുമ്പോൾ എത്രമാത്രം ശ്രദ്ധാലുവാണെന്ന് നമ്മൾക്ക് അറിയില്ല. വൃത്തിയായി തോന്നുന്നത് യഥാർത്ഥത്തിൽ അത്ര വൃത്തിയുള്ളതായിരിക്കില്ല. ബ്രഷുകൾ അല്ലെങ്കിൽ ആപ്ലയറുകൾ പങ്കിടുന്നതിലൂടെ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മേക്കപ്പ് ടെസ്റ്റർ: മേക്കപ്പ് ടെസ്റ്ററുകളിൽ ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, അവ ധാരാളം ആളുകൾ കൈകാര്യം ചെയ്യുന്നതിനാൽ അവ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കാം. ടെസ്റ്റർ നിങ്ങളുടെ മുഖത്ത് നേരിട്ട് ഉപയോഗിക്കരുത്. എല്ലായ്പ്പോഴും അത് കൈയിൽ ഉപയോഗിക്കുക.